''ഇതിഹാസങ്ങൾക്ക് പകരക്കാരൻ, അവന് പുതിയ ഫാബ് ഫോറിന്റെ ഭാഗമാകാൻ കഴിയും''; ഇന്ത്യൻ താരത്തെ കുറിച്ച് ഇംഗ്ലീഷ് താരം

ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് ഇംഗ്ലണ്ട് മുൻ താരം മാർക്ക് രാംപ്രകാശ്. മികച്ച നേതൃത്വ പാടവം പ്രകടിപ്പിക്കുക മാത്രമല്ല, പ്രശസ്തരായ ‘ഫാബ് ഫോർ’ വിരാട് കോഹ്‌ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവരുടെ പാരമ്പര്യം തുടരാൻ തയ്യാറാണെന്ന് ​ഗിൽ തെളിയിച്ചെന്ന് മാർക്ക് പറഞ്ഞു. ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ​ഗിൽ അസാധാരണമായ ഫോമിലാണ്.

ദി ഗാർഡിയനിലെ ഒരു കോളത്തിൽ, രാംപ്രകാശ് ഗില്ലിന്റെ സമീപകാല പ്രകടനങ്ങളെയും നേതൃത്വത്തെയും പ്രശംസിച്ചുകൊണ്ട് പറഞ്ഞു: “അദ്ദേഹത്തിന്റെ സഹിഷ്ണുത, കഴിവ്, റൺസിനു വേണ്ടി മാത്രമല്ല, ഒരു യുവ ടീമിന്റെ പുതിയ ക്യാപ്റ്റനെന്ന നിലയിൽ മാതൃകയായി നയിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം എന്നിവ നാം അംഗീകരിക്കണം.”

എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ, ആദ്യ ഇന്നിംഗ്സിൽ മികച്ച ഡബിൾ സെഞ്ച്വറി (269) നേടിയ ഗിൽ രണ്ടാം ടെസ്റ്റിൽ 161 റൺസ് നേടി. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ 147 റൺസ് നേടിയതിന് ശേഷമാണിത്. രണ്ട് മത്സരങ്ങളിൽ നിന്നായി 585 റൺസ് എന്ന മികച്ച സ്കോർ താരം നേടി.

“ഫാബ് ഫോർ- വിരാട് കോഹ്‌ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവർ ആധിപത്യം പുലർത്തുന്ന ഒരു യുഗത്തിന്റെ സമാപനത്തിലേക്ക് നമ്മൾ അടുക്കുകയാണ്. അവരുടെ സ്ഥാനത്ത് എത്താൻ കഴിവുള്ള കളിക്കാരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആ റോൾ ഏറ്റെടുക്കാൻ തനിക്ക് കഴിയുമെന്ന് ഗിൽ തെളിയിച്ചിട്ടുണ്ട്, പരമ്പരാഗത രീതിയിൽ, എല്ലാ ഫോർമാറ്റുകളിലും അദ്ദേഹം മികവ് പുലർത്തുന്നു, അസാധാരണമായ പൊരുത്തപ്പെടുത്തൽ കാണിക്കുന്നു. അതും ക്ലാസിക് സാങ്കേതികതയിൽ ശക്തമായ അടിത്തറയിട്ടുകൊണ്ട്. ലോക ക്രിക്കറ്റിന്റെ മാറിക്കൊണ്ടിരിക്കുന്ന മുഖത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ