IPL 2025: പഞ്ചാബിന്റെ സൂപ്പര്‍താരത്തിന് പരിക്ക്, അപ്പോ ഇത്തവണയും കപ്പില്ലേ, നമ്മള്‍ ഇനി എന്ത്‌ ചെയ്യും മല്ലയ്യ എന്ന് ആരാധകര്‍

രാജസ്ഥാനെതിരായ വിജയത്തോടെ പ്ലേഓഫ് പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ് ശ്രേയസ് അയ്യരിന്റെ പഞ്ചാബ് കിങ്‌സ്. സഞ്ജു സാംസണ്‍ തിരിച്ചെത്തിയിട്ടും ആര്‍ആറിനെതിരെ 10 റണ്‍സിനാണ് പഞ്ചാബ് ജയിച്ചുകയറിയത്. ഇതോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനക്കാരായി വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലേഓഫ് ഉറപ്പിക്കുകയായിരുന്നു പഞ്ചാബ്. നായകന്‍ ശ്രേയസ് അയ്യര്‍ ഇന്നലെ ബാറ്റിങ്ങിനിറങ്ങിയെങ്കിലും പരിക്കുളളതിനാല്‍ ഫീല്‍ഡ് ചെയ്തിരുന്നില്ല. 25 ബോളില്‍ 30 റണ്‍സെടുത്ത് ടീം സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയിരുന്നു ശ്രേയസ്.

അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു പഞ്ചാബ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ശ്രേയസ് ഫീല്‍ഡിങ്ങില്‍ ഇറങ്ങാത്തതുകൊണ്ട് ശശാങ്ക് സിങ് ആയിരുന്നു പഞ്ചാബ് കിങ്‌സിന്റെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായത്. ഗ്രൗണ്ടില്‍ ഇല്ലാത്ത സമയത്ത് താരങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ ശ്രേയസ് നല്‍കിയിരുന്നു. അതേസമയം പോസ്റ്റ് മാച്ച് പ്രസന്റേഷനിലായിരുന്നു തനിക്ക് വിരലിന് പരിക്കുളള കാര്യം ശ്രേയസ് വെളിപ്പെടുത്തിയത്. “ഫീല്‍ഡിങിന് ഇറങ്ങാതിരുന്നതിന് കാരണം കൈവിരലിനേറ്റ പരിക്കാണ്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി തനിക്കറിയില്ലെന്ന് താരം പറയുന്നു.

ഇന്നലെ പരിശീലനത്തിനിടെ എനിക്ക് അടിയേറ്റു, എന്താണ് പ്രശ്‌നമെന്ന് ഞാന്‍ പോയി ഇനി പരിശോധിക്കണം. എല്ലാ കളിക്കാര്‍ക്കും ഒരു പോസിറ്റീവ് ശരീരഭാഷ നിലനിര്‍ത്താന്‍ ഞാന്‍ കളിയില്‍ സന്ദേശം കൈമാറികൊണ്ടിരുന്നു. ചില സമയത്ത് നിങ്ങള്‍ താഴെ വീഴുകയും കളി നിങ്ങളില്‍ നിന്ന് അകന്നുപോവുന്നതായി തോന്നുകയും ചെയ്യും. പക്ഷേ ഞാന്‍ കളത്തില്‍ ഇല്ലാത്ത സമയത്ത് ടീമിനായി മികച്ച പോരാട്ടവീര്യം കാഴ്ചവച്ച ഓരോ കളിക്കാരനിലും ഞാന്‍ അഭിമാനിക്കുന്നു”, ശ്രേയസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി