ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹം: ഒറ്റവാക്കില്‍ പ്രതികരിച്ച് മുന്‍ സഹ താരം

പാക് സൂപ്പര്‍ താരം ഷൊയ്ബ് മാലിക് സാനിയ മിര്‍സയക്ക് ശേഷം പാക് നടി സന ജാവേദിനെ വിവാഹം ചെയ്തു. താരത്തിന്റെ ഈ നീക്കത്തില്‍ ആരാധകര്‍ അസ്വസ്ഥരായപ്പോള്‍, മാലിക്കിന്റെ പുതിയ ഇന്നിംഗ്സിനോട് അദ്ദേഹത്തിന്റെ മുന്‍ സഹതാരം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ പ്രതികരിച്ചു. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ നവ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. മാലിക്കിന്റെ എക്‌സിലെ പോസ്റ്റ് പങ്കുവെച്ചാണ് കമ്രാന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്.

ആയിഷ സിദ്ദിഖിയായിരുന്നു മാലിക്കിന്‍റെ ആദ്യ ഭാര്യ. പിന്നീട് പ്രശസ്ത ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ മാലിക് വിവാഹം കഴിച്ചിരുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാലിക് വീണ്ടും വിവാഹിതനായത്.

2010ല്‍ ഹൈദരാബാദിലായിരുന്നു മാലിക്ക്-സാനിയ വിവാഹം. 2018-ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. തുടര്‍ന്ന് 2022-ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.

 1993 ജൂണ്‍ 6 ന് ജനിച്ച സന ജാവേദ് ഉര്‍ദു ടെലിവിഷനിലെ സംഭാവനകള്‍ക്ക് അംഗീകാരം ലഭിച്ച ഒരു പ്രശസ്ത പാകിസ്ഥാന്‍ നടിയാണ്. 2012-ല്‍ ‘ഷെഹര്‍-ഇ-സാത്ത്’ എന്ന ഷോയിലൂടെ അഭിനയ ജീവിതം ആരംഭിച്ച അവര്‍ പിന്നീട് നിരവധി സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ടു. ‘ഖാനി’ എന്ന റൊമാന്റിക് നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സന പ്രശസ്തിയിലേക്ക് ഉയര്‍ന്നു, ഇത് അവര്‍ക്ക് ലക്‌സ് സ്‌റ്റൈല്‍ അവാര്‍ഡ് നോമിനേഷന്‍ നേടിക്കൊടുത്തു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ