പാകിസ്ഥാന്റെ ഷൊയബ്‌ മാലിക്കിനെ പിന്നിലാക്കി ; രോഹിത്‌ ശര്‍മ്മയുടെ തൊപ്പിയില്‍ മറ്റൊരു നേട്ടം കൂടി

ശ്രീലങ്കയ്‌ക്ക്‌ എതിരേയുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനിറങ്ങിയതോടെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത്‌ ശര്‍മ്മയുടെ തൊപ്പിയില്‍ മറ്റൊരാു പൊന്‍ തൂവല്‍ കൂടി. ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയില്‍ രണ്ടാമത്തെ മത്സരത്തില്‍ ഇറങ്ങിയപ്പോള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ ടി20 മത്സരം കളിച്ച താരമെന്ന പദവിയാണ്‌ ഇന്ത്യന്‍ നായകനെ തേടി വന്നിരിക്കുന്നത്‌.

പാകിസ്‌താന്റെ ഷൊയബ്‌ മാലിക്കിനെയാണ്‌ രോഹിത്‌ശര്‍മ്മ മറികടന്നിരിക്കുന്നത്‌. ശ്രീലങ്കയ്‌ക്ക്‌ എതിരേ ധര്‍മ്മശാലയില്‍ മൂന്നാം മത്സരത്തിലാണ്‌ രോഹിത്‌ ഈ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്‌. ഈ മത്സരത്തോടെ ട്വന്റി20 യില്‍ രോഹിതിന്റെ പേരില്‍ 125 മത്സരങ്ങളായി. ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളില്‍ 100 ടിട്വന്റി മത്സരം കളിച്ചിട്ടുള്ള ഏകയാളും രോഹിതാണ്‌. മുന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോനി 98 ടിട്വന്റി മത്സരമാണ്‌ ഇന്ത്യയ്‌ക്കായി കളിച്ചിട്ടുള്ളത്‌.

രോഹിത്‌ ശര്‍മ്മയ്‌ക്കും ഷൊയബ്‌ മാലിക്കിനും പിന്നില്‍ മൂന്നാം സ്ഥാനത്തുള്ളത്‌ മൊഹമ്മദ്‌ ഹഫീസാണ്‌. ഇംഗ്‌ളണ്ട്‌ നായകന്‍ ഇയോണ്‍ മോര്‍ഗന്‍ ബംഗ്‌ളാദേശിന്റെ മഹ്മദുള്ള എന്നിവരാണ്‌ നാലിലും അഞ്ചിലും. ഹഫീസിന്റെ പേരില്‍ 119 മത്സരവും മോര്‍ഗന്റെ പേരില്‍ 115 മത്സരങ്ങളും മഹ്മദുള്ളയുടെ പേരില്‍ 113 കളിയുമാണ്‌ ഉള്ളത്‌. ആദ്യ രണ്ടു മത്സരം ജയിച്ചപ്പോള്‍ തന്നെ ഇന്ത്യ 2-1 ന്‌ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ മത്സരം 62 റണ്‍സിന്‌ നേടിയ ഇന്ത്യ രണ്ടാം മത്സരം ഏഴുവിക്കറ്റിനും വിജയിച്ചിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്