അവന്റെ ആ അടിയോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി, വിരമിക്കാനുണ്ടായ കാരണം പറഞ്ഞ് ശിഖർ ധവാൻ

ഇന്ത്യൻ ടീമിനായി വിവിധ ഫോർമാറ്റുകളിൽ ഓപ്പണിങ് ബാറ്ററായി ഏറെക്കാലം കളിച്ച താരമാണ് ശിഖർ ധവാൻ‌. രോഹിത് ശർമ്മയ്ക്കൊപ്പം അദ്ദേഹം ഉണ്ടാക്കിയെടുത്ത കൂട്ടുകെട്ടുകൾ ഇന്ത്യക്ക് പല മത്സരങ്ങളിലും നിർണായകമായിരുന്നു. ഒരുകാലത്ത് രോഹിത്, ധവാൻ, കോഹ്ലി എന്നിവരുൾപ്പെട്ട ടോപ് ഓർഡർ ഇന്ത്യൻ ബാറ്റിങ് ലൈനപ്പിന് കരുത്ത് പകർന്നിരുന്നു. യുവതാരങ്ങളുടെ കടന്നുവരവോടെയാണ് ശിഖർ ധവാന് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടമായത്. 2022 സമയത്തായിരുന്നു ബം​ഗ്ലാദേശിനെതിരെ ഓപ്പണിങിൽ ഇറങ്ങി ഇഷാൻ കിഷൻ ഇരട്ടസെഞ്ച്വറി നേടിയത്.

അന്ന് തനിക്ക് ഇന്ത്യൻ ടീമിൽ ഇനി അവസരമൊന്നുമുണ്ടാകില്ലെന്ന് വ്യക്തമായെന്ന് തുറന്നുപറയുകയാണ് ധവാൻ. സെലക്ടർമാർ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിതുടങ്ങിയതോടെ ധവാൻ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. 2023ൽ നടന്ന ഏകദിന ലോകകപ്പിനുളള ടീമിൽ ധവാനെ ഉൾപ്പെടുത്തിയിരുന്നില്ല. ധവാന് പകരം ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടി.

“ഞാൻ അന്ന് അർധസെഞ്ച്വറികൾ നിരവധി നേടുന്നുണ്ടായിരുന്നു, സെഞ്ച്വറികൾ അടിച്ചില്ലെങ്കിലും 70പ്ലസ് റൺസ് നേടാൻ എനിക്ക് കഴിഞ്ഞു. ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേടിയപ്പോഴാണ് എനിക്ക് ഇനി അവസരമുണ്ടാകില്ലെന്നും കരിയറിന്റെ അവസാനമാണെന്നും മനസിലായത്. എന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ തോന്നി. അങ്ങനെ തന്നെ പിന്നീട് സംഭവിച്ചു. അതിന് ശേഷം ഞാൻ വിഷമത്തിലാണെന്ന് കരുതി എന്റെ സുഹൃത്തുക്കളെല്ലാം വന്ന് എനിക്ക് ഇമോഷണൽ സപ്പോർട്ട് നൽകാനൊക്കെ ശ്രമിച്ചു. പക്ഷെ ഞാൻ ചില്ലായിരുന്നു,’ ഒരഭിമുഖത്തിൽ ധവാൻ പറഞ്ഞു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്