സൂപ്പര്‍ താരം പുറത്ത്, കിവീസ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

മുംബൈ: ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. മികച്ച ഫോമില്‍ കളിയ്ക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്ക് മൂലം പരമ്പര കളിച്ചേക്കില്ല. ഇതോടെ ധവാന് പകരം മറ്റൊരു താരത്തെ ടീം ഇന്ത്യ കണ്ടെത്തേണ്ടി വരും,

കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ അവസാന ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ധവാന്റെ ഇടത് തോളിന് പരിക്കേറ്റിരുന്നു. ഇതാണ് ധവാന് തിരിച്ചടിയായത്.

അടുത്തിടെയാണ് പരിക്ക് മാറി ധവാന്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നത്. പരിക്കിനെ തുടര്‍ന്ന് ലോക കപ്പിലെ ചില മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലേക്ക് താരം തിരിച്ചെത്തി. എന്നാല്‍ വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് തോട്ടുമുമ്പ് ധവാന് വീണ്ടും പരിക്കേറ്റിരുന്നു. പിന്നാലെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് താരം തിരിച്ചെത്തിയത്. എന്നാല്‍ പരിക്ക് വീണ്ടും ധവാനെ വിടാതെ പിടികൂടിയിരിക്കുകയാണ്.

ഫീല്‍ഡിംഗിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ടതാരം പിന്നീട് ബാറ്റിംഗിനും ഇറങ്ങിയിരുന്നില്ല. പിന്നീട് യൂസ്വേന്ദ്ര ചാഹലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ധവാന് പകരം കെ എല്‍ രാഹുലാണ് ഇന്നലെ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഇന്നാണ് ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിലേക്ക് പുറപ്പെടുക.

24-ന് ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടി20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ