അടിയോടടി, തൂക്കിയടി, നാണംകെട്ട് യൂസഫ്; തലനാരിഴയ്ക്ക് ബ്രോഡായില്ല

ഇന്റര്‍നാഷണല്‍ ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ യൂസഫ് പഠാനെ തല്ലിച്ചതച്ച് വെസ്റ്റിന്‍ഡീസ് താരം ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്. യുസഫിന്റെ ഒരോവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്സറുകളാണ് റൂതര്‍ഫോര്‍ഡ് പറത്തിയത്. മൂന്നോവറില്‍ 17 റണ്‍സിന് ഒരു വിക്കറ്റ് വീഴത്തിയ ശേഷമായിരുന്നു യൂസഫിന്റെ കൈവിട്ട ബോളിംഗ്.

ഡിസേര്‍ട്ട് വൈപ്പേഴ്സും ദുബായ് ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരത്തിനിടെയാിരുന്നു സംഭവം. ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്ന യൂസഫ് തന്റെ നാലാം ഓവര്‍ എറിയാനെത്തിയപ്പോഴാണ് കനത്ത പ്രഹരം ഏറ്റുവാങ്ങിയത്. ആദ്യ ബോള്‍ ഒഴികെ എല്ലാം സിക്‌സ്. ഇതോടെ യുവരാജ് സിംഗില്‍ നിന്നും ആറു സിക്സറുകള്‍ വഴങ്ങിയ ഇംഗ്ലീഷ് പേസര്‍ സ്റ്റുര്‍ട്ട് ബ്രോഡിന്റെ അവസ്ഥയില്‍നിന്ന് കഷ്ടിഷ് യൂസഫ് രക്ഷപ്പെട്ടു.

മത്സരത്തില്‍ ഡിസേര്‍ട്ട് വൈപ്പേഴ്സ് 22 റണ്‍സിനാണ് ദബായ് ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കോളിന്‍ മണ്‍റോ നയിച്ച വൈപ്പേഴ്സ് ടീം ശേഷം ഏഴു വിക്കറ്റിനു 182 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. സാം ബില്ലിങ്സും (54) റൂതര്‍ഫോര്‍ഡും (50) ടീമിനായി ഫിഫ്റ്റികള്‍ നേടി. വെറും 23 ബോളിലാണ് ആറു സിക്സറുകളോടെ റൂതര്‍ഫോര്‍ഡ് 50 റണ്‍സിലെത്തിയത്.

മറുബാറ്റിംഗില്‍ ക്യാപ്പിറ്റല്‍സിന് ഏഴു വിക്കറ്റിന് 160 റണ്‍സെടുക്കാന കഴിഞ്ഞുള്ളൂ. സിക്കന്തര്‍ റാസ (41), ക്യാപ്റ്റന്‍ റോമന്‍ പവെല്‍ (33), റോബിന്‍ ഉത്തപ്പ (30) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. യൂസഫ് പഠാന് ബാറ്റിംഗിലും തിളങ്ങാനായില്ല. വെറും അഞ്ചു റണ്‍സാണ് താരത്തിന് നേടാനായത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ