എക്കാലത്തെയും മികച്ച പേസര്‍മാരെ തിരഞ്ഞെടുത്ത് പൊള്ളോക്ക്; ലിസ്റ്റില്‍ ഒരേയൊരു ഇന്ത്യന്‍ താരം!

എക്കാലത്തെയും മികച്ച പേസ് ബോളര്‍മാരെ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക്. വസിം അക്രം, വഖാര്‍ യൂനിസ്, കോര്‍ട്ട്ലി ആംബ്രോസ്, കോര്‍ട്ട്നി വാല്‍ഷ്, ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ എന്നിവരെയാണ് പൊള്ളോക്ക് മികച്ചവരുടെ പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്.

എന്റെ സമയത്ത് ശക്തമായ എതിരാളികളായിരുന്നു ഉണ്ടായിരുന്നത്. വസിം അക്രം, വഖാര്‍ യൂനിസ് എന്നിവര്‍ പാകിസ്ഥാനൊപ്പവും ആംബ്രോസും വാല്‍ഷും വെസ്റ്റിന്‍ഡീസിനൊപ്പവും ഉണ്ടായിരുന്നു. ഓസ്ട്രേലിയക്കായി ഗ്ലെന്‍ മഗ്രാത്തും ബ്രെറ്റ് ലീയുമുണ്ടായിരുന്നു.

ഇതില്‍ മാര്‍ഷിനെ നേരിട്ടപ്പോഴാണ് പ്രയാസപ്പെട്ടത്. പേസ് ബോളിംഗ് വ്യത്യസ്തമായ നിലയില്‍ എങ്ങനെയാണ് എറിയുന്നതെന്ന് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്’ പൊള്ളോക്ക് പറഞ്ഞു.

ഇന്ത്യയുടെ മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥിനെയാണ് ഈ പട്ടികയിലേക്ക് പൊള്ളോക്ക് പരിഗണിച്ചത്. ‘ഈ വിശേഷം അര്‍ഹിക്കുന്നവരിലൊരാളാണ് ജവഗല്‍ ശ്രീനാഥെന്നാണ് കരുതുന്നത്. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ബോളറാണവന്‍’പൊള്ളോക്ക് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ