IPL 2025: ഞങ്ങള്‍ അവിടെ എത്തുമെന്ന് പറഞ്ഞു, എത്തി, ജ്യോത്സ്യന്‍ വല്ലതും ആണോ എന്ന് പഞ്ചാബ് താരത്തോട് ആരാധകര്‍, ഇത് ഏതായാലും പൊളിച്ചു

മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തോടെ ടോപ് 2 ടീമുകളിലൊന്നായി പ്ലേഓഫില്‍ ക്വാളിഫയര്‍ 1ന് യോഗ്യത നേടിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ആദ്യ ബാറ്റിങ്ങില്‍ മുംബൈ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ മറികടക്കുകയായിരുന്നു പഞ്ചാബ്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഇത് രണ്ടാമത്തെ തവണ മാത്രമാണ് ക്വാളിഫയറിന് പഞ്ചാബ് യോഗ്യത നേടുന്നത്.

ഈ വര്‍ഷം ടോപ് 2 ടീമായി പഞ്ചാബ് മാറിയതോടെ ടീമിലെ പ്രധാന ബാറ്റര്‍മാരിലൊരാളായ ശശാങ്ക് സിങിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും നിറയുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 17നായിരുന്നു പഞ്ചാബ് ഈ സീസണില്‍ ടോപ്2 ടീമായി ഫിനിഷ് ചെയ്യുമെന്ന് ശശാങ്ക് പറഞ്ഞത്. മേയ് 26ന് പഞ്ചാബ് താരം പറഞ്ഞത് യാഥാര്‍ത്ഥ്യമായി. ഈ സീസണില്‍ പഞ്ചാബ് ടോപ് 2 ടീമായി മാറുകയും ക്വാളിഫയര്‍ 1ന് യോഗ്യത നേടുകയും ചെയ്തു.

പോയിന്റ് ടേബിളില്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് പഞ്ചാബ് കിങ്‌സിന് പിന്നിലായുളളത്. 14 കളികളില്‍ 19 പോയിന്റാണ് പഞ്ചാബിനുളളതെങ്കില്‍ ഇത്രയും മത്സരങ്ങളില്‍ 18 പോയിന്റോടെ ഗുജറാത്ത് തൊട്ടുപിന്നിലായി നില്‍ക്കുന്നു. ആര്‍സിബിക്ക് ലീഗ് മത്സരങ്ങളില്‍ ഒന്നുകൂടി ഉണ്ടെന്നിരിക്കെ ഗുജറാത്തിനെ പിന്തളളി അവര്‍ ടോപ് 2 ടീമുകളിലൊന്നായി മാറാനുളള സാധ്യതയുണ്ട്. അങ്ങനെ വരികയാണെങ്കില്‍ ക്വാളിഫയര്‍ 1ല്‍ പഞ്ചാബും ആര്‍സിബിയും തമ്മിലാവും ഏറ്റുമുട്ടുക. എലിമിനേറ്റര്‍ മത്സരം മുംബൈയും ഗുജറാത്തും തമ്മിലാവാനും സാധ്യതയുണ്ട്.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി