ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'കോഹ്‌ലിയെയോ പന്തിനെയോ അല്ല, ഓസീസ് ഭയപ്പെടുന്നത് അവനെ'; തുറന്നുസമ്മതിച്ച് വാട്‌സണ്‍

വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസ് ഏറ്റവും ഭയപ്പെടുന്ന ഇന്ത്യന്‍ താരം ആരെന്ന് ചൂണ്ടിക്കാട്ടി ഓസീസ് മുന്‍ താരം ഷെയ്ന്‍ വാട്സണ്‍. അത് വിരാട് കോഹ്‌ലിയോ ഋഷഭ് പന്തോ ജസ്പ്രീത് ബുംറയോ അല്ലെന്നും യശ്വസി ജയ്സ്വാള്‍ ആണെന്നുമാണ് വാട്സണ്‍ പറയുന്നത്.

പൂജാര അധികം തെറ്റുകള്‍ വരുത്താത്ത താരങ്ങളിലൊരാളാണ്. ഇന്ത്യയുടെ പല ബാറ്റര്‍മാരും ഇന്ന് അങ്ങനെയാണ്. യശ്വസി ജയ്സ്വാളിനെപ്പോലെയുള്ള യുവതാരങ്ങളെ നോക്കുക. ഔട്ടാക്കാനുള്ള അവസരം എതിരാളികള്‍ക്ക് അധികം നല്‍കാത്ത താരമാണ് ജയ്സ്വാള്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കഴിവുണ്ട്. ഓസ്ട്രേലിയയില്‍ അതിവേഗത്തില്‍ ജയ്സ്വാള്‍ റണ്‍സുയര്‍ത്തിയാല്‍ ഓസ്ട്രേലിയന്‍ ബോളര്‍മാര്‍ സമ്മര്‍ദ്ദത്തിലാവാന്‍ സാധ്യത കൂടുതലാണ്.

മത്സരത്തെ അതിവേഗത്തില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നവനാണ് ജയ്സ്വാള്‍. ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം വലിയ പ്രതിഭയുള്ളവരാണ്. എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി റണ്‍സുയര്‍ത്താന്‍ കഴിവുള്ളവര്‍ ആണെന്ന് മാത്രമല്ല തെറ്റുകള്‍ വരുത്തുന്നത് കുറവാണെന്നുമാണ് കാണാനാവുന്നത്- വാട്സണ്‍ പറഞ്ഞു.

2023 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ജയ്‌സ്വാള്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 11 ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളോടെ താരം 64.05 ശരാശരിയില്‍ 1217 റണ്‍സ് അദ്ദേഹം നേടി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ