ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോഴും ബുംറയ്ക്ക് 'കോച്ചിംഗ്' ന്യൂസിലന്‍ഡില്‍ നിന്ന്; വെളിപ്പെടുത്തി താരം

ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോഴും താന്‍ ന്യൂസിലന്‍ഡ് മുന്‍ പേസര്‍ ഷെയിന്‍ ബോണ്ടില്‍ നിന്ന് സഹായം തേടാറുണ്ടെന്ന് ജസ്പ്രീത് ബുംറ. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബോളിംഗ് പരിശീലനനാണ് ഷെയിന്‍ ബോണ്ട്.

“മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ഉള്ളപ്പോള്‍ മാത്രമല്ല ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോളും ഞാന്‍ ഷെയിന്‍ ബോണ്ടില്‍ നിന്ന് സഹായം തേടാറുണ്ട്. 2015ല്‍ ആണ് ഞാന്‍ ഷെയിന്‍ ബോണ്ടിനെ ആദ്യം കാണുന്നത്. അതിന് ശേഷം പല കാര്യങ്ങളിലും അദ്ദേഹം തന്നെ സഹായിച്ചിട്ടുണ്ട്.”

“ബോളിംഗില്‍ നടത്തേണ്ട പുതിയ പരീക്ഷണങ്ങളെക്കുറിച്ച് എനിക്ക് സഹായം തന്നിട്ടുള്ളത് ബോണ്ട് ആണ്. ഞാന്‍ മെച്ചപ്പെട്ടതില്‍ വലിയ പങ്ക് ഷെയിന്‍ ബോണ്ടിനാണ്. ഈ യാത്രയില്‍ ഞാന്‍ ഓരോ വര്‍ഷവും കൂടുതല്‍ മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്” ബുംറ പറഞ്ഞു.

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ബുംറ. ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

Latest Stories

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ