ഷമി വയസനാകുന്നു, ഇന്ത്യയുടെ നിലവിലെ ബോളിംഗ് ആക്രമണത്തിന് അധികം ആയുസ്സില്ല; നിരീക്ഷണവുമായി ഗ്ലെന്‍ മഗ്രാത്ത്

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി. എന്നാല്‍ ധര്‍മ്മശാലയിലെ എച്ച്പിസിഎയില്‍ നടന്ന അവസാന ടെസ്റ്റിന്റെ മൂന്നാം ദിവസം പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ശ്രദ്ധ പിടിച്ചുപറ്റി. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് തികച്ച അദ്ദേഹം മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണിനും ശേഷം ഈ നാഴികക്കല്ലില്‍ എത്തുന്ന മൂന്നാമത്തെ ബോളറായി. 41 കാരനായ ആന്‍ഡേഴ്‌സണ്‍ പ്രായത്തെ വകവെക്കാതെ മികച്ച പ്രകടനങ്ങള്‍ നടത്തുന്നത് തുടരുകയാണ്.

ടെസ്റ്റ് ക്രിക്കറ്റ് ടി20 ഫോര്‍മാറ്റില്‍നിന്ന് വെല്ലുവിളി നേരിടുന്ന ഒരു സമയത്ത്, ധാരാളം കളിക്കാര്‍ റെഡ്-ബോള്‍ മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിക്കുന്ന ഒരു സമയത്ത്, ആന്‍ഡേഴ്‌സണ്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇപ്പോഴും തുടരുന്നത് വലിയൊരു മാതൃകയാണ്. ആന്‍ഡേഴ്‌സണില്‍നിന്ന് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് അഭിപ്രായപ്പെട്ടു.

വിരാട് കോലിയും രോഹിത് ശര്‍മ്മയും എപ്പോഴും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളേക്കാള്‍ ടെസ്റ്റ് ക്രിക്കറ്റിനെയാണ് ഇഷ്ടപ്പെടുന്നത്. അതേസമയം, ജസ്പ്രീത് ബുംറയും (30), മുഹമ്മദ് ഷാമിയും (33) ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയെങ്കിലും ദീര്‍ഘകാലം കളിക്കാന്‍ തങ്ങളുടെ ശരീരവും ഫിറ്റ്നസും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മഗ്രാത്ത് പറഞ്ഞു.

”അടുത്ത തലമുറ ഫാസ്റ്റ് ബോളര്‍മാര്‍ക്കായി കാത്തിരിക്കേതുണ്ട്. ബുംറയ്ക്ക് ഇനിയും വര്‍ഷങ്ങളോളം കളിക്കാനാകുമെങ്കിലും ഷമിക്ക് പ്രായമേറുകയാണ്. നിലവിലെ ബോളിംഗ് ആക്രമണത്തിന് കുറച്ച് ആയുസ്സ് മാത്രമാണ് ബാക്കിയുള്ളത്- മഗ്രാത്ത് പറഞ്ഞു.

2023ലെ ഐസിസി ലോകകപ്പിന് ശേഷം കണങ്കാലിന് പരിക്കേറ്റ് കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ഷമിയെക്കുറിച്ച് മക്ഗാര്‍ത്ത് സംസാരിച്ചു. ‘ഒരു ഫാസ്റ്റ് ബോളറെ സംബന്ധിച്ച് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഷമിക്ക് അനുഭവസമ്പത്ത് ലഭിച്ചിട്ട് ഏറെ നാളായി. അദ്ദേഹം ഒരു അസാധാരണ ബോളറാണ്. എന്നാല്‍ വളരുന്ന പ്രായത്തിനനുസരിച്ച്, നിങ്ങളുടെ ശരീരവും ഫിറ്റ്നസും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 41 വയസ്സില്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച ജെയിംസ് ആന്‍ഡേഴ്‌സണില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാം. നിങ്ങളുടെ ശരീരം കൈകാര്യം ചെയ്താല്‍ നിങ്ങള്‍ക്ക് ഇപ്പോഴും മുകളില്‍ ആയിരിക്കാം. ഫാസ്റ്റ് ബോളിംഗ് എളുപ്പമല്ല, കാരണം അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ശരീരത്തെ ബാധിക്കും- മഗ്രാത്ത് പറഞ്ഞു.

കഴിഞ്ഞ മാസം അക്കില്ലസ് ടെന്‍ഡോണിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിക്ക് മാര്‍ച്ചില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 നഷ്ടമാകും.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി