അയ്യേ നാണക്കേട്, ഏഷ്യൻ ഗെയിംസിൽ ഫൈനൽ സ്വപ്നമായി ഇറങ്ങിയ പാകിസ്ഥാനെ അടിച്ചോടിച്ച് അഫ്ഗാനിസ്ഥാൻ

ഏഷ്യൻ ഗെയിംസ് സെമി ഫൈനലിൽ നടന്നത് വമ്പൻ അട്ടിമറി. പാകിസ്ഥാനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തിന് ഞെട്ടൽ സമ്മാനിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഫൈനലിൽ അവർ ഇന്ത്യയെ നേരിടും . നാല് വിക്കറ്റിനാണ് അഫ്ഗാൻ പാകിസ്ഥാനെ തോൽപിച്ചത്. പാകിസ്ഥാൻ ഉയർത്തിയ 116 റൺസ് വിജയലക്ഷ്യം അഫ്ഗാനിസ്ഥാൻ 17.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.

ടൂർണമെന്റിൽ പൂർണ ആധിപത്യത്തിൽ ജയിച്ച ഇന്ത്യയെ ഫൈനൽ മത്സരത്തിൽ നേരിടുക വെല്ലുവിളി നിറഞ്ഞ കാര്യം ആണെങ്കിലും അഫ്ഗാനിസ്ഥാൻ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന കാര്യത്തിൽ യുവതൊരു സംശയവും ഇല്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ മൂന്ന് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫരീദ് അഹമ്മദാണ് തകർത്തെറിഞ്ഞത് . കൈ്വസ് അഹമ്മദും സഹീർ ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പാകിസ്ഥാനായി 24 റൺസെടുത്ത ഓപ്പണർ ഒമൈർ യൂസഫ് ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ ബാക്കി താരങ്ങൾ നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗിൽ നാല് ഫോറും രണ്ട് സിക്‌സും സഹിതം 39 റൺസെടുത്ത നൂർ അലി സദ്‌റാൻ അഫ്ഗാനിസ്ഥാനെ വിജയവര കടക്കാൻ സഹായിച്ചു. കൂടാതെ 19 പന്തിൽ ഒരു ഫോറും മൂന്ന് സിക്‌സ് സഹിതം പുറത്താകാതെ 26 റൺസെടുത്ത ക്യാപ്റ്റൻ ഗുൽബാദിൻ നായിമിന്റെ പ്രകടനവും നിർണ്ണായകമായി. പാകിസ്ഥാനായി അറഫാത്ത് മിൻഹാസ് മൂന്ന് ഓവറിൽ 11 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഉസ്മാൻ ഖ്വാദിർ നാല് ഓവറിൽ 20 റൺസ് വഴങ്ങിയും രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യ – പാകിസ്ഥാൻ ഫൈനൽ മത്സരം പ്രതീക്ഷിച്ചവർ നിരാശരായെങ്കിലും ഇന്ത്യൻ സ്വർണ മെഡൽ നേടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ