ഇന്ത്യൻ ടീമെന്നല്ല, ഇന്ത്യക്കാരെ ശരിയല്ല...; അധിഷേപ പരാമർശവുമായി ഷഹീൻ അഫ്രീദി, കൂടെയൊരു മുന്നറിയിപ്പും

2025 ലെ ഏഷ്യാ കപ്പിനിടെ ടീം ഇന്ത്യ സ്‌പോർട്‌സ്‌മാൻഷിപ്പിന്റെ ലംഘനം നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാൻ സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദി ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് സംഘർഷകത്തിന് വീണ്ടും ഇന്ധനം പകർന്നിരിക്കുകയാണ്. ലാഹോറിൽ ഒരു മാധ്യമ സംവാദത്തിനിടെ അദ്ദേഹം നടത്തിയ പരാമർശങ്ങൾ വീണ്ടും പലചർച്ചകൾക്ക് തുടക്കമിട്ടു.

ചിരവൈരികൾ തമ്മിലുള്ള ബന്ധം അതീവ വഷളായതിനാണ് 2025 ലെ ഏഷ്യാ കപ്പ് സാക്ഷ്യം വഹിച്ചത്. ഇരുടീമും നേർക്കുനേർ വന്ന മൂന്ന് മത്സരങ്ങളിലും, ഇന്ത്യൻ കളിക്കാർ മത്സരശേഷം പാകിസ്ഥാൻ കളിക്കാരുമായുള്ള ഹസ്തദാനം ഒഴിവാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള പ്രതീകാത്മക പ്രതിഷേധമായും ഇന്ത്യൻ സായുധ സേനയോടുള്ള ഐക്യദാർഢ്യ പ്രകടനമായും ഈ നീക്കം വിലയിരുത്തപ്പെട്ടു. അതേസമയം, ഇന്ത്യയിലെ ആളുകളിൽ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ അഭാവമുണ്ടെന്ന് ഷഹീൻ അഫ്രീദി പറഞ്ഞു.

“അതിർത്തിക്കപ്പുറത്തുള്ള ആളുകൾ സ്‌പോർട്‌സ്‌മാൻഷിപ്പിന്റെ ലംഘനം നടത്തി. ഞങ്ങളുടെ ജോലി ക്രിക്കറ്റ് കളിക്കുക എന്നതാണ്, അത് ഇപ്പോഴും എപ്പോഴും ഞങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. ഞങ്ങൾ ഇതിന് മൈതാനത്ത് മറുപടി നൽകും,” ഷഹീൻ പറഞ്ഞു.

അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്നു തന്നെയാണ് ഇടംകൈയന്‍ പേസര്‍ ഇതിലൂടെ ഉദ്ദേശിച്ചതെന്നു വ്യക്തമാണ്. ഫെബ്രുവരി 15നു കൊളംബോയിലാണ് ഇന്ത്യ-പാക് പോരാട്ടം. ഈ വര്‍ഷം ഇരുടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണിത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”