പത്ത് റണ്‍സ് പോലും എടുക്കാതെ ഏഴുപേര്‍, നാലുപേര്‍ ഡക്കായി ; ഇതാണ് യഥാര്‍ത്ഥ പാകിസ്ഥാന്‍ ടീമെന്ന് ട്രോള്‍

ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കുന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ വേഗത്തില്‍ പുറത്തായ പാകിസ്താനെ ട്രോളി സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യന്‍ ആരാധകര്‍. മത്സരത്തില്‍ മദ്ധ്യനിര ചീട്ടുകൊട്ടാരമായി മാറിയതോടെ 268 റണ്‍സിന് പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചിരുന്നു. 248 ന് മൂന്ന എന്ന അവസ്ഥയില്‍ നിന്നുമായിരുന്നു 268 ന്ു പുറത്തായത്. ഇതാണ് യഥാര്‍ത്ഥ പാകിസ്താന്‍ എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്ന പരിഹാസം. നാല ഡെക്കുകള്‍ ഉള്‍പ്പെടെ ഏഴുപേരാണ് 10 റണ്‍സ് പോലും എടുക്കാതെ പുറത്തായത്.

നാലു പേരോളം പൂജ്യത്തി്‌ന് പുറത്തായപ്പോള്‍ രണ്ടുപേര്‍ രണ്ടക്കം പോലും എത്തിയില്ല. 67 റണ്‍സ് എടുത്ത നായകന്‍ ബാബര്‍ അസം പുറത്തായതിന് ശേഷം വന്ന ബാറ്റ്‌സ്മാന്‍മാരെല്ലാം വന്നതും പോയതും ആരും അറിഞ്ഞില്ല. പിന്നാലെ വന്ന ഫവദ് ആലം 13 റണ്‍സ് എടുത്ത് പുറത്തായതില്‍ തുടങ്ങി പാകിസ്താന്റെ തകര്‍ച്ച. പുറകേ വന്ന മുഹമ്മദ് റിസ്വാന്‍ ഒരു റണ്‍സിനും സാജിദ് ഖാന്‍ ആറു റണ്‍സിലും പുറത്തായപ്പോള്‍ നൗമാന്‍ അലി, ഹസന്‍ അലി, ഷഹീന്‍ഷാ അഫ്രീദി, നസീം ഷാ എന്നിവരാണ് പൂജ്യത്തിന് പുറത്തായവര്‍.

ഇമാം ഉള്‍ ഹക്ക് 11 റണ്‍സിന് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയതോടെയാണ് പാകിസ്താന്റെ വിക്കറ്റ് വീഴ്ച തുടങ്ങിയത്. എന്നാല്‍ 81 റണ്‍സ് എടുത്ത ഓപ്പണര്‍ അബ്ദുള്ള ഷഫീഖ് അസര്‍ അലിയുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി. പിന്നീട് ലിയോണിന്റെ പന്തില്‍ ക്യാരി പിടിച്ച് ഷഫീഖ് അസര്‍ പുറത്താകുകയായിരുന്നു. 78 റണ്‍സ് എടുത് അസര്‍ അലി പിന്നീട് 67 റണ്‍സ് എടുത്ത നായകന്‍ ബാബര്‍ അസമും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഉണ്ടാക്കി മുമ്പോട്ട് പോയി. അസര്‍ അലിയെ സ്വന്തം ബോളിംഗില്‍ കുമ്മിന്‍സ് പിടിച്ചതിന് പിന്നാലെ ബാബര്‍ അസമിനെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുരുക്കുകയും ചെയ്തതോടെ പാകിസ്താന്റെ ചെറുപ്പ് നില്‍പ്പ് പൂര്‍ത്തിയായി. പിന്നീട് പുറകേപുറകേയായി ഓരോരുത്തര്‍ മടങ്ങുകയായിരുന്നു.

ഓസീസ് ബൗളര്‍മാരായ സ്റ്റാര്‍ക്ക് നാലു വിക്കറ്റും കുമ്മിന്‍സ് അഞ്ചു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 391 റണ്‍സിന് പുറത്തായിരുന്നു. ഉസ്മാന്‍ ഖ്വാജ (91), സ്റ്റീവ് സ്മിത്ത് (59), കാമറൂണ്‍ ഗ്രീന്‍ (79), അലക്‌സ് കാരി (67) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറി നേട്ടമായിരുന്നു ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ