ബിസിസിഐക്കെതിരെ ഗുരുതര ആരോപണങ്ങള്‍; നടപടിയെടുക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ട് അഫ്രീദി

ചാമ്പ്യന്‍സ് ട്രോഫി കാരണം ബിസിസിഐയും പിസിബിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. ആഗോള ഇവന്റ് അടുത്ത വര്‍ഷം പാകിസ്ഥാനില്‍ കളിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ടൂര്‍ണമെന്റിന്റെ സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രമില്ല. അതിനിടെ ബിസിസിഐക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാക് മുന്‍ താരം ഷാഹിദ് അഫ്രീദി രംഗത്തുവന്നു. ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കിയെന്ന് അഫ്രീദി ആരോപിക്കുന്നു.

രാഷ്ട്രീയത്തെ കായികവുമായി ഇഴചേര്‍ത്ത് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കി. ഹൈബ്രിഡ് മോഡലിനെതിരായ പിസിബിയുടെ നിലപാടിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുക. പ്രത്യേകിച്ചും പാകിസ്ഥാന്‍ (സുരക്ഷാ ആശങ്കകള്‍ക്കിടയിലും) 26/11 ന് ശേഷം ഒരു ഉഭയകക്ഷി വൈറ്റ്-ബോള്‍ പരമ്പര ഉള്‍പ്പെടെ അഞ്ച് തവണ ഇന്ത്യയില്‍ പര്യടനം നടത്തിയതിനാല്‍. ഐസിസിയും അതിന്റെ ഡയറക്ടര്‍ ബോര്‍ഡും ന്യായം ഉയര്‍ത്തിപ്പിടിക്കാനും അവരുടെ അധികാരം ഉറപ്പിക്കാനും സമയമായി- അഫ്രീദി എക്സില്‍ കുറിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത സമിതിക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് എന്‍ഒസി ലഭിച്ചിട്ടില്ല. അതിനാല്‍ മെന്‍ ഇന്‍ ബ്ലൂ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് അധികൃതര്‍ ഐസിസിയെ അറിയിച്ചിരുന്നു. ഇന്ത്യക്ക് തങ്ങളുടെ മത്സരങ്ങള്‍ വേറൊരു രാജ്യത്ത് വേണം. ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാന്‍ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും പിസിബി ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിയും വിസമ്മതിച്ചു.

മുന്നോട്ടുള്ള വഴി തീരുമാനിക്കാനും ഷെഡ്യൂള്‍ അന്തിമമാക്കാനും നവംബര്‍ 29 ന് ഐസിസിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവര്‍ യോഗം ചേരും. റാഷിദ് ലത്തീഫ് പറയുന്നതനുസരിച്ച്, ബിസിസിഐ, പിസിബി, ഐസിസി എന്നിവ ഇതിനകം ഹൈബ്രിഡ് മോഡലിനെക്കുറിച്ച് സമ്മതിച്ചിട്ടുണ്ട്, അതിനാല്‍ പ്രഖ്യാപനം ഒരു ഔപചാരികത മാത്രമാണ്.

Latest Stories

"ലീഗ് വാങ്ങിയ സ്ഥലത്തിന് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ല, വിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ തന്നെ നിയമോപദേശകൻ''; മുസ്ലീംലീഗിനെ വെട്ടിലാക്കി വീണ്ടും ജലീൽ

IND vs ENG: 192 റൺസിൽ 32 എക്‌സ്ട്രാസ്, “എല്ലാത്തിനും ഉത്തരവാദി ജുറേലോ?”; ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ മഞ്ജരേക്കർ

മാളികപ്പുറം ടീമിന്റെ ഹൊറർ ഫാമിലി ഡ്രാമ ചിത്രം, സുമതി വളവ് റിലീസ് അപ്ഡേറ്റ് പുറത്ത്

IND vs ENG: "അവനെ നാലാം ടെസ്റ്റിൽ കളിപ്പിച്ചില്ലെങ്കിൽ നമ്മൾ തോൽക്കും"; മുന്നറിയിപ്പ് നൽകി ഇന്ത്യൻ മുൻ പരിശീലകൻ

നിയോം എന്ന പേര് ലഭിച്ചത് ഇങ്ങനെ, രണ്ട് അർത്ഥമുണ്ട്, പുതിയ വ്ളോഗിൽ വിശദീകരിച്ച് ദിയ കൃഷ്ണ

'പുടിന്‍ എല്ലാവരോടും നന്നായി സംസാരിക്കും, എന്നിട്ട് വൈകിട്ട് എല്ലാവരേയും കുറ്റം പറയും'; പുടിന്‍ പ്രീണനം കഴിഞ്ഞു, യു ടേണടിച്ച് ട്രംപ്; ഇനി സപ്പോര്‍ട്ട് യുക്രെയ്‌ന്

IND VS ENG: ഷോയിബ് ബഷീറിന് പകരക്കാരൻ, എട്ട് വർഷത്തിന് ശേഷം ആ താരം ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ!

'അച്ഛനും ഭർത്താവും അറിയാതെ വാങ്ങിയ ആറ് ലക്ഷം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല'; മോഡൽ സാൻ റേച്ചലിന്റെ ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

'മധുര-എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

IND vs ENG: "സാചര്യങ്ങൾ അനുകൂലം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് 3-2 ന് നേടാനാകും, അൽപ്പം ഭാഗ്യം മാത്രമേ ആവശ്യമുള്ളൂ"