"സെമിഫൈനൽ റണ്ണൗട്ടുകൾ ബ്രേക്കപ്പുകളേക്കാൾ വേദനിപ്പിക്കുന്നു" ധോണിക്ക് പിന്നാലെ സങ്കടത്തിലാഴ്ത്തി ഹർമൻപ്രീതും; നോക്കൗട്ട് ശാപം തുടരുമ്പോൾ

വ്യാഴാഴ്ച നടന്ന വനിതാ ടി 20 ലോകകപ്പ് 2023 സെമിഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വെറും 5 റൺസിന് പരാജയപ്പെട്ടത്തോടെ നോക്കൗട്ട് ഗെയിമിൽ ടീം ഇന്ത്യ പടിക്കൽ കല്മുടക്കുന്ന പഴയ കഥ തുടരുന്നു. ആദ്യം ചിത്രത്തിലെ ഇല്ലാതിരുന്ന ശേഷം മനോഹരമായി തിരിച്ച് വന്ന് അവസാനം വീണ്ടും കളി മറക്കുക ആയിരുന്നു ഇന്ത്യ.

വിജയിക്കാൻ 173 റൺസ് എന്ന റെക്കോർഡ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 റൺസിനാണ് പരാജയം ഏറ്റുവാങ്ങിയത്. വേണമെന്ന് വിചാരിച്ചാൽ ജയിക്കാമായിരുന്ന കളി അശ്രദ്ധയോടെയുള്ള ഫീൽഡിങ്ങും ബാറ്റിംഗിൽ ചിലരുടെ ഉത്തരവാദിത്വ കുറവും കൊണ്ട് ഇന്ത്യ തോൽവിയിലേക്ക് എത്തുക ആയിരുന്നു.

ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം . ഷെഫാലി വർമ (9), സ്മൃതി മന്ദാന (2), യാസ്തിക ഭാട്ടിയ (4) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. വെറും 28 റൺസിന് 3 വിക്കറ്റ് നഷ്ടപ്പെട്ട നിലയിൽ നിന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് കൌറും യുവതാരം ജെമീമ റോഡ്രിഗസും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 24 പന്തിൽ നിന്ന് 43 റൺസ് നേടിയ ജെമീമയുടെ പുറത്താവൽ ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ഹർമൻ പ്രീത് തുടർന്നും പൊരുതി നോക്കി, 34 പന്തിൽ നിന്ന് 52 റൺസെടുത്ത താരം ക്യാപ്റ്റൻെറ ഇന്നിങ്സാണ് കളിച്ചത്.

ഹർമൻ പ്രീതിൻെറ അനാവശ്യ റൺ ഔട്ടാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചത്. അനാവശ്യമായ ആ റൺ ഔട്ടാണ് കളി ഇന്ത്യയിൽ നിന്നും തട്ടിയകറ്റിയത്. രണ്ടാമത്തെ റൺ ഓടിയെത്തിയ താരത്തിന് ക്രീസിൽ ബാറ്റ് കുത്താനായില്ല. പുറത്തായതിൻെറ ദേഷ്യത്തിൽ ബാറ്റ് വലിച്ചെറിഞ്ഞ് ക്രീസ് വിട്ട ക്യാപ്റ്റന്റെ ചിത്രം ഇന്നലെ മാധ്യമങ്ങളിൽ നിറഞ്ഞു. 2019 ലോകകപ്പിൽ വിജയപ്രതീക്ഷ തന്നതിന് ശേഷം ഇതുപോലെ റൺ ഔട്ട ആയി മടങ്ങിയ ധോണിയുടെ ചിത്രം ഇതിനോട് ചേർന്ന് ആരാധകർ വെച്ച്. നോക്ക് ഔട്ട് ടൂർണമെന്റുകളിൽ ഇന്ത്യയുടെ തുടരുന്ന കഷ്ടകാലത്തിന് തുടര്ച്ച എന്നോണമാണ് ഇത് സംഭവിക്കുന്നതെന്നും ആളുകൾ സോഷ്യൽ മീഡിയയിൽ എഴുതി.

View this post on Instagram

A post shared by ICC (@icc)

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്