ഷൊയ്ബ് ബഷീറിന് ഹിന്ദി മനസിലാകില്ലെന്ന് സര്‍ഫറാസ് ഖാന്‍, രസകരമായ മറുപടി കൊടുത്ത് ഇംഗ്ലണ്ട് ബോളര്‍

റാഞ്ചിയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാനും ഇംഗ്ലീഷ് ബോളര്‍ ഷൊയിബ് ബഷീറും തമ്മില്‍ രസകരമായ സംഭവത്തിലേര്‍പ്പെട്ടു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലാണ് ഇരു താരങ്ങളും തങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.

റാഞ്ചിയിലെ മൂന്നാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍, വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഷോയിബ് ബഷീര്‍ തന്റെ കന്നി ടെസ്റ്റ് ക്യാപ്പ് നേടി. യുവ സ്പിന്നറെ തിരികെ വിളിക്കുന്നതിന് മുമ്പ് മൂന്നാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി.

സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ടെസ്റ്റിന്റെ രണ്ടാം ദിനം ഷൊയ്ബ് ബഷീര്‍ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ സര്‍ഫറാസ് ഖാന്‍ സഹതാരങ്ങളോട് ഷൊയ്ബ് ബഷീറിന്റെ ഭാഷാ വൈദഗ്ധ്യത്തെ കുറിച്ച് ആരാഞ്ഞത്. സര്‍ഫറാസ് ഖാന്‍ ചോദ്യത്തിന് ഇംഗ്ലണ്ട് സ്പിന്നര്‍ രസകരമായ മറുപടി നല്‍കി.

”ഇസ്‌കോ ടു ഹിന്ദി നഹി ആത്തി ഹേ (അവന് ഹിന്ദി അറിയില്ല),” ഇംഗ്ലണ്ട് യുവതാരം മറുപടി പറയുന്നതിന് മുമ്പ് സര്‍ഫറാസ് ഖാന്‍ പറഞ്ഞു. പിന്നാലെ ഷൊയ്ബ് ബഷീറിന്റെ മറുപടിയും വന്നു. ”തോഡി തോടി ആത്തി ഹേ ഹിന്ദി (എനിക്ക് ഹിന്ദി കുറച്ച് അറിയാം)’ എന്ന്..

ഇംഗ്ലണ്ടിന് രണ്ടാംദിനം തുടക്കത്തില്‍ തന്നെ ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. 104.5 ഓവറില്‍ 353 റണ്‍സെടുക്കുന്നതിനിടെ മുഴുവന്‍പേരും പുറത്തായി. രണ്ടാം ദിനത്തിലെ മൂന്ന് വിക്കറ്റും നേടിയത് രവീന്ദ്ര ജഡേജയാണ്. മത്സരത്തിലാകെ ജഡേജ നാലും ആകാശ് ദീപ് മൂന്നും മുഹമ്മദ് സിരാജ് മൂന്നും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍