സഞ്ജു ഇന്ന് വെടിക്കെട്ട് പ്രകടനം നടത്തും, അവൻ ഫോമിലായാൽ പഞ്ചാബിന് രക്ഷയുണ്ടാവില്ല: കെ ശ്രീകാന്ത്

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ പഞ്ചാബ് കിങ്സിനെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് നേരിടുക. ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് ശേഷം ശക്തമായ തിരിച്ച് വരവ് സിഎസ്കെ നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ന് നടക്കുന്ന മത്സരത്തിലും ആരാധകർ ഉറ്റുനോക്കുന്നത് സഞ്ജു സാംസണെ തന്നെയാണ്.

ഇപ്പോഴിതാ ആവേശപ്പോരാട്ടത്തിന് മുന്നോടിയായി സഞ്ജു സാംസണെ കുറിച്ച് വമ്പൻ പ്രവചനവുമായി രം​​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ക‍ൃഷ്ണമാചാരി ശ്രീകാന്ത്. മുൻ ടീമായ രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ പോയ സഞ്ജു സാംസൺ പഞ്ചാബിനെതിരെ മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ശ്രീകാന്ത് പറയുന്നത്.

‘മത്സരം നടക്കുന്നത് ചെപ്പോക്കിലാണ്. ടി20 ലോകകപ്പിൽ സഞ്ജു സാംസൺ മാൻ ഓഫ് ദ സീരീസ് നേടിയ അതേ പിച്ചാണ് ഇത്. സഞ്ജു ഇവിടെ മികച്ച രീതിയിൽ കളിക്കും എന്നുറപ്പാണ്. സഞ്ജുവിന് ഫോമിലേക്ക് തിരിച്ചുവരാൻ ഇതാണ് ഏറ്റവും അനുയോജ്യമായ വിക്കറ്റ്. ആദ്യത്തെ അഞ്ച് പന്തുകൾക്ക് ശേഷം സഞ്ജു തകർത്തടിക്കും’, ക്രിസ് ശ്രീകാന്ത് പറഞ്ഞു.

‘220 റൺസ് നേടുന്ന ടീമിന് വിജയം നേടിയെടുക്കാൻ സാധിക്കും. രണ്ട് ടീമും ഇതിന് കരുത്തുള്ളവരാണ്. പേപ്പറിൽ ഇരു ടീമും പകുതി പകുതി വിജയ സാധ്യതയാണുള്ളത്. സഞ്ജു സാംസൺ ഫോമിലേക്കെത്തിയാൽ പഞ്ചാബിന്റെ ഒരു താരത്തിനും അതിനൊപ്പം എത്താൻ സാധിക്കില്ല’ ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Latest Stories

യുഎസ് സൈനിക മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി

അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും, പിന്നെ ആര്‍ക്കും നാല് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ

B1 പാലം ആക്രമണത്തിന് തിരിച്ചടി; കുവൈറ്റിലേയും യുഎഇയിലെയും അടക്കം എട്ട് തന്ത്രപ്രധാന പാലങ്ങൾ ഉൾപ്പെടുത്തിയ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാന്റെ ഭീഷണി

റിഷഭ് പന്ത് കാണിക്കുന്നത് മണ്ടത്തരമാണ്, ഓപണിംഗിൽ ഇറങ്ങിയാൽ ന്യുബോളിൽ കളിക്കേണ്ടി വരും, അതിനുള്ള കഴിവ് അവനില്ല: കെവിൻ പീറ്റേഴ്സൺ

സമോസയുടെ വില കുറയ്ക്കുന്നതാണോ പ്രധാനം? മോദിക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് ഭയം; രാഘവ് ഛദ്ദയ്ക്കെതിരെ എഎപി

'വെള്ളാപ്പള്ളി നടേശന്‍ പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണം', അദ്ദേഹത്തെ കാറില്‍ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണെന്ന് എംഎ ബേബി; എസ്ഡിപിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ല

FIFA WORLD CUP: നെയ്മർ ജൂനിയർ പുറത്തേക്ക്; ബ്രസീൽ നിരയിൽ വൻ അഴിച്ചു പണി

“തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ: ഡാറ്റയുടെ പേരിൽ നാരേറ്റീവുകളുടെ നിർമ്മാണം”

ധോണിയും കപിൽ ദേവും ക്ഷമിക്കണം, എന്റെ അച്ഛൻ പറഞ്ഞതിനോട് ഞാൻ മാപ്പ് ചോദിക്കുന്നു: യുവരാജ് സിങ്

വെളിച്ചപ്പാടിൽ നിന്ന് ഭജന ഡിജെയിലേക്ക്: ദാരിദ്ര്യത്തിന്റെ നിലവിളിയിൽ നിന്ന് സമ്പന്ന അന്ധവിശ്വാസത്തിന്റെ ഉല്ലാസത്തിലേക്ക് കേരളത്തിന്റെ സാംസ്കാരിക യാത്ര