ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഗംഭീര സെഞ്ച്വറി നേടിയതിന് പിന്നാലെ സഞ്ജു സാംസണെ തേടി ഐസിസി പുരസ്‌കാരവും. മാര്‍ച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരമാണ് സഞ്ജു സ്വന്തമാക്കിയത്. ട്വന്റി20 ലോകകപ്പിലെ മിന്നുംപ്രകടനത്തിനാണ് പുരസ്‌കാരം. ഇതാദ്യമായാണ് സഞ്ജുവിനു ഐസിസി പുരസ്‌കാരം ലഭിക്കുന്നത്. ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്രയെ മറികടന്നാണ് സഞ്ജുവിന്റെ നേട്ടം.

ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ പുറത്തെടുത്ത വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സഞ്ജുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഫൈനലില്‍ കളിയിലെ താരമായ സഹതാരം ജസ്പ്രീത് ബുംറയെയും ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണര്‍ എസ്റ്റര്‍ഹൂയിസനെയും പിന്തള്ളിയാണ് സഞ്ജുവിന്റെ നേട്ടം. സഞ്ജുവിനൊപ്പം, വിവിധ ഫോര്‍മാറ്റുകളിലുടനീളമുള്ള സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ മെലി കെര്‍ വനിതാ വിഭാഗത്തില്‍ പുരസ്‌കാരം നേടി.

ട്വന്റി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റായിരുന്നു സഞ്ജു സാംസണ്‍. കൊല്‍ക്കത്തയില്‍ നടന്ന അവസാന സൂപ്പര്‍ 8 മത്സരത്തില്‍ വെസ്റ്റീന്‍ഡീസിനെതിരെ സഞ്ജു പുറത്താകാതെ 97 റണ്‍സ് നേടി. തുടര്‍ന്ന് മുംബൈയില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ 89 റണ്‍സും അഹമ്മദാബാദില്‍ ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ 89 റണ്‍സും നേടി.

”ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടുക എന്നത് അവിശ്വസനീയമായ ഒരു വികാരമാണ്, പ്രത്യേകിച്ച് എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഘട്ടത്തില്‍ ഇത് ലഭിക്കുമ്പോള്‍. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് സത്യത്തില്‍ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.

നിലവില്‍ ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കുന്ന സഞ്ജു കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടി ടീമിനെ ഈ സീസണിലെ ആദ്യ വിജയത്തിലെത്തിച്ചിരുന്നു. ഇന്നു കൊല്‍ക്കത്തെയ്‌ക്കെതിരെയാണ് സഞ്ജുവിന്റെ അടുത്ത മത്സരം. സഞ്ജു ഐപിഎലില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നു 13 വര്‍ഷം തികയുകയാണ്. 2013 ഏപ്രില്‍ 14ന്, പഞ്ചാബിനെതിരെ രാജസ്ഥാന്‍ ജഴ്‌സിയിലാണ് സഞ്ജു ഐപിഎലില്‍ അരങ്ങേറിയത്. ഐപിഎലിലെ 13ാം അരങ്ങേറ്റ വാര്‍ഷികദിനത്തിലാണ് സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരമെന്നതും മധുരം ഇരട്ടിപ്പിക്കും.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രങ്ങളുടെ കരട് തയ്യാറായിട്ടും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് ആക്ഷേപം; 1700 ഗ്രാം, കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ അന്തിമധാരണയായി