IPL 2025: അവനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല, എന്തൊരു ബാറ്റിങ്ങാണ് കാഴ്ചവയ്ക്കുന്നത്‌, രാജസ്ഥാന്‍ സൂപ്പര്‍താരത്തിനെ പുകഴ്ത്തി സഞ്ജു സാംസണ്‍

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് അവസാന കളിയില്‍ ജയത്തോടെ മടങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യ ബാറ്റിങ്ങില്‍ ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 18-ാമത്തെ ഓവറിലാണ് രാജസ്ഥാന്‍ മറികടന്നത്. വൈഭവ് സൂര്യവന്‍ഷി അര്‍ധസെഞ്ച്വറി നേടി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയവരും മികച്ച പിന്തുണ നല്‍കി. 33 പന്തില്‍ നാല് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 57 റണ്‍സാണ് സിഎസ്‌കെയ്‌ക്കെതിരെ വൈഭവ് നേടിയത്.

സഞ്ജു 41 റണ്‍സും ജയ്‌സ്വാള്‍ 36 റണ്‍സും നേടി ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കി. മത്സരശേഷം അവനെ കുറിച്ച് പറയാന്‍ തനിക്ക് വാക്കുകളില്ലെന്നായിരുന്നു വൈഭവ് സൂര്യവന്‍ഷിയെ കുറിച്ച് സഞ്ജു സാംസണ്‍ പ്രതികരിച്ചത്. ജയ്പൂരില്‍ ഗുജറാത്തിനെതിരെ സെഞ്ച്വറി നേടിയ അവന്റെ ഇന്നിങ്‌സിനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല.

അവന് നിങ്ങളുടെ ലെഗ് സൈഡില്‍ അടിക്കാന്‍ കഴിയും, കൂടാതെ വേഗത കുറഞ്ഞ പന്ത് വായിക്കാനും കവറുകള്‍ക്ക് മുകളിലൂടെ അടിക്കാനും കഴിയും. വൈഭവിന്റെ സ്വഭാവം എന്താണെന്ന് ഇത് നിങ്ങളെ അറിയിക്കുന്നു. ഇന്ന്, പവര്‍പ്ലേയ്ക്ക് ശേഷം, കളിയുടെ സാഹചര്യവുമായി അവന്‍ സമര്‍ത്ഥമായി പൊരുത്തപ്പെട്ട രീതി വളരെ മികച്ചതായിരുന്നു, സഞ്ജു പറഞ്ഞു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി