സ്‌പോര്‍ട്‌സ് ബൈക്കുമായി സഞ്ജു, പരിഹസിച്ച് ഹെറ്റ്മയര്‍; മാസ് മറുപടി നല്‍കി വായടപ്പിച്ച് താരം

പരിക്ക് മാറി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് യുവ വിക്കറ്റ് പീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിലെ സഞ്ജുവിന്റെ സഹതാരമായ ഷിംറോണ്‍ ഹെറ്റ്മെയറിട്ട കമന്റാണ് ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്.

കറുപ്പ് ജാക്കറ്റണിഞ്ഞ് സ്പോര്‍ട്സ് ബൈക്കിന് അരികില്‍ നില്‍ക്കുന്ന ഫോട്ടോയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ സഞ്ജു സാംസണ്‍ പങ്കുവച്ചത്. ഇതിനു താഴെയായിരുന്നു ഹെറ്റ്മെയറുടെ ട്രോള്‍ കമന്റ്. ‘ലുക്ക് അത്ര മോശമില്ല. ആ മെഷീനൊപ്പം എന്തു ചെയ്യണമെന്നു നിനക്ക് അറിയുമെന്നു വിശ്വസിക്കുന്നു’ എന്നായിരുന്നു ഹെറ്റ്മെയറുടെ പരിഹാസം.

പിന്നാലെ സഞ്ജുവിന്റെ മറുപടിയും വന്നു. ‘ഹഹ, ഹെറ്റി.. അടുത്ത തവണ നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ നിന്നെ എന്ത് ചെയ്യണമെന്നു എനിക്കറിയാം? എന്ന് കൈമുഷ്ടി ചുരുട്ടി ഇടിക്കുന്ന ഇമോജിയൊപ്പം സഞ്ജു കുറിച്ചു.

പരിക്കില്‍ നിന്നു മോചിതനായി ഫിറ്റ്നസ് ടെസ്റ്റും വിജയിച്ച് ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് സഞ്ജു. ഓസ്ട്രേലിയക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയാണ് സഞ്ജുവിന് ടീമില്‍ തിരിച്ചെത്താനുള്ള ഏകവാതില്‍. ഈ പരമ്പരയില്‍ നിന്നും തഴയപ്പെട്ടാല്‍ പിന്നീട് ഐപിഎല്ലിനു ശേഷം മാത്രമേ സഞ്ജുവിനെ ഇന്ത്യന്‍ കുപ്പായത്തില്‍ തിരിച്ചെത്താനാകൂ.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി