സഞ്ജുവിനെ എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല, അവന്‍ പ്രതിഭയാണ്; പ്രശംസിച്ച് സാബ കരീം

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ താരവും സെലക്ടറുമായിരുന്ന സാബാ കരീം. സഞ്ജുവിനെ തനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നും പക്ഷേ ഏറെ പ്രതിഭയുള്ള താരമാണ് അദ്ദേഹമെന്നും സാബ കരീം പറഞ്ഞു.

സഞ്ജുവിനെ എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. അദ്ദേഹം വളരെ നന്നായി കളിക്കുന്നുണ്ട്. പ്രതിഭയുണ്ട്. സഞ്ജുവിന്റെ ബാറ്റിങ് കാണുമ്പോള്‍ എനിക്കു സന്തോഷമുണ്ട്. ക്രീസിലെത്തി ആക്രമിച്ചു കളിക്കാനാണ് ഉദ്ദേശമെന്ന് സഞ്ജു നേരത്തേ വ്യക്തമാക്കിയിരുന്നു. അദ്ദേഹം അതു നടപ്പാക്കി.

ആത്മവിശ്വാസത്തിലായിരുന്ന വിന്‍ഡീസ് ലെഗ് സ്പിന്നറെ സഞ്ജു കൈകാര്യം ചെയ്ത രീതി മനോഹരമാണ്. അതാണു സഞ്ജുവിന്റെ കഴിവ്. അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രധാന താരങ്ങള്‍ക്കു വിശ്രമം അനുവദിക്കുമ്പോള്‍ മാത്രമാണു സഞ്ജു കളിക്കുന്നത്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും അദ്ദേഹം മുന്നോട്ടുതന്നെയാണു പോകുന്നത്.

സഞ്ജുവിനെ മൂന്നാം നമ്പരില്‍ ബാറ്റിംഗിന് ഇറക്കി. അദ്ദേഹം സന്തോഷവാനായിരുന്നു. നാലാമത് ഇറക്കിയപ്പോള്‍ അര്‍ദ്ധ സെഞ്ച്വറി നേടി. ശരിക്കുമൊരു ടീം മാനായി സഞ്ജു എപ്പോഴും ഇവിടെയുണ്ട്- സാബാ കരീം പറഞ്ഞു.

Latest Stories

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പരമാധികാരം ദലൈലാമയ്ക്ക്; ചൈനയുടെ പിന്തുണ വേണ്ട, നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

പ്രാണിയല്ല, ഇത് ഡ്രോൺ ! കൊതുകിന്റെ രൂപത്തിൽ ഡ്രോണുകൾ അവതരിപ്പിച്ച് ചൈന

‘ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം, ഗുരുതര തെറ്റാണ് ഉണ്ടാക്കിയിരിക്കുന്നത്'; വി ഡി സതീശന്‍