സഞ്ജുവിനെ കുത്തി മുറിവേല്പിച്ചാല്‍ ഒരു മനഃസുഖം ലഭിക്കുന്നവര്‍ക്ക് അതാകാം, എന്നാലും എന്താണ് അയാള്‍ ചെയ്ത കുറ്റം

മികച്ച ബാറ്റിംഗ് വിക്കറ്റ് മോശമല്ലാത്ത സ്‌കോര്‍ വൈവിദ്ധ്യമാര്‍ന്ന ബോളിംഗ് നിര പക്ഷേ രാജസ്ഥാന്‍ തോറ്റു. ജോ റൂട്ട് മക്കോയി മുരുഗന്‍ അശ്വിന്‍ ഇവരെല്ലാം ഇന്നലെ ടീമില്‍ഉണ്ടായിരുന്നു .കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ടീമിന്റെ ലാസ്റ്റ് ഓവര്‍ ട്രാജഡി സംഭവിച്ചപ്പോള്‍ MI യ്ക്കു ആ ഓവറില്‍ വേണ്ടത് 16 റണ്‍സ് ഹോള്‍ഡര്‍ അധികം മിനക്കെടാതെ മൂന്നു ഫുള്‍ടോസ് മൂന്നു സിക്സ്സര്‍ കളി തീര്‍ന്നു..

ഡെത്ത് ഓവറില്‍ മികച്ച ബൗളര്‍ക്ക് സംഭവിക്കുന്ന തെറ്റാണ് ഒരൊടീമിന്റെയും മിക്കവാറും തോല്‍വിയ്ക്ക് ആധാരം വന്‍ മാര്‍ജിന്‍ ജയപരാജയങ്ങള്‍ വളരെ കുറവാണ്. ഇന്നലെ രണ്ടോവറില്‍ വേണ്ടത് 41 റണ്‍സ് ഫിലിപ്പിനോ സെറ്റാവാന്‍ രണ്ടു ഫുള്‍ടോസ് സ്വാതന്ത്ര്യത്തോടെ ഷോട്ടുകളിക്കാവുന്ന ബോളുകള്‍. പത്തൊമ്പതാം ഓവര്‍ എക്‌സ്പീരിയന്‍സ് കുറഞ്ഞ കുല്‍ദീപ് യാദവിനു പകരം മക്കോയി എറിയാമായിരുന്നു തോന്നുന്നു.

ആദ്യബോളില്‍ അടികിട്ടിയ തോടെ ചെറുക്കന്റെ കണ്‍ട്രോള്‍ പോയി 24 റണ്‍സാണ് വഴങ്ങുന്നത്. മുന്നോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയ കുല്‍ദീപ് യാദവിനെ ആ ഓവര്‍ എറിയിച്ചതില്‍ സഞ്ജു സാംസണ്‍ എന്ന ക്യാപ്റ്റനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല ടീമില്‍ ഏറ്റവും റണ്‍സ് കുറച്ചു വഴങ്ങിയ ബൗളറെ ഓവര്‍ ഏല്പിച്ചു.

ഇരുപതാം ഓവര്‍ എറിയാന്‍ വന്നത് സന്ദീപ് ശര്‍മ്മയാണ്. സന്ദീപ് ശര്‍മ്മയുടെ മനസില്‍ മറ്റൊരു കളിയില്‍ കഴിഞ്ഞ ദിവസം ഫ്രീഹിറ്റ് സഹിതം 8 ബോളില്‍ 10 റണ്‍സ് എടുക്കാന്‍ പറ്റാതിരുന്ന എതിരെ ബാറ്റു ചെയ്യുന്ന അബ്ദുല്‍ സമദിനോട് ഒരു പുശ്ചം മുഖത്ത് തെളിയുന്നു. സാക്ഷാല്‍ ധോണിയും ജഡേജയും ചേര്‍ന്നു നോക്കിയിട്ട് പറ്റിയില്ല പിന്നല്ലേ നീ.. എല്ലാം ശരിയായിരുന്നു. ഓവര്‍ കോണ്‍ഫറന്‍സിനിടയില്‍ സംഭവിച്ച തെറ്റ് വിജയാഘോഷം വരെ എത്തിയ കളി ഫ്രീഹിറ്റ് ട്രാജഡിയില്‍ തോറ്റുപോകുന്നു.

ഇവിടെ സഞ്ജു സാംസനെ പലരും ആവര്‍ത്തിച്ചു കളിയാക്കുന്നു എനിക്കു മനസ്സിലാകാത്തത് അതാണ്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജുവിന്റെ പിഴവ് എന്താണ്. പതിനെട്ടാം ഓവര്‍ ചഹാര്‍ എറിയുന്നു 3 റണ്‍സ് 2 വിക്കറ്റ് അവിടം വരെ എല്ലാം ശരി. പത്തൊന്‍പതാം ഓവര്‍ തന്റെ ബൗളര്‍മാരില്‍ കുറച്ചു റണ്‍സ് വഴങ്ങിയ ബൗളര്‍ക്ക് കൊടുക്കുന്നു.

ആ ബൗളര്‍ തുടരെത്തുടരെ ഫുള്‍ടോസ് വഴങ്ങിയത് ഒരു ക്യാപ്റ്റന്റെ കുറ്റമല്ല. തന്റെ ബൗളര്‍മാരില്‍ ലാസ്റ്റ് ഓവര്‍ എക്‌സ്പീരിയന്‍സ് കൂടുതലുള്ള സന്ദീപ് ശര്‍മ്മയേ ലാസ്റ്റ് ഓവര്‍ ഏല്പിച്ചു
നോ ബോള്‍ എറിയുന്നതും ഒരു ക്യാപ്റ്റന്റെ കയ്യില്‍ നില്ക്കുന്നതല്ല. അതുവരെ എല്ലാം ശരിയായിരുന്നു. 4 റണ്‍സിനു വിജയിച്ചു എന്നു തോന്നിയിടത്ത് ഫ്രീഹിറ്റിലൂടെ പരാജയപ്പെടുന്നു.
സഞ്ജു സാംസനെ കുത്തി മുറിവേല്പിച്ചാല്‍ ഒരു മനസുഖം ലഭിക്കുന്നവര്‍ക്ക് അതാകാം.

എഴുത്ത്: മുരളി മേലേട്ട്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം