താരബാഹുല്യം കൊണ്ട് നിറഞ്ഞ ടോപ് ഓഡർ വിട്ട് താരതമ്യേന ശുഷ്കമായ ലോവർ മിഡിലിൽ സഞ്ജു കാഴ്ചവെച്ച പ്രകടനം അവനെ ലോകകപ്പ് ടീമിലേക്ക് നയിക്കും

Shemin Abdulmajeed

‘റീ ഡിഫൈനിങ് ഹിംസെൽഫ് ‘
തിരിച്ചറിവുകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ടീം തന്നിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാനും അത് ഡെലിവർ ചെയ്യാനും ഒരു കളിക്കാരന് സാധിക്കുന്ന പീരിയഡിനെയാണ് ആ കളിക്കാരന്റെ പീക്ക് എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത്.

സഞ്ജു കരിയറിൽ അത്തരമൊരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തന്റെ റോളിനെ കുറിച്ചുള്ള ക്ലാരിറ്റി അയാൾക്കിപ്പോ ഉണ്ട്. പരാജയങ്ങൾ ഉണ്ടാകുമോ എന്ന ഭീതി സഞ്ജുവിന്റെ ബാറ്റിങ്ങിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അത് കൊണ്ട് തന്നെ വെറും ടോപ് ഓഡർ ബാറ്റർ എന്ന നിലയിൽ നിന്നും മിഡിൽ ഓഡർ അല്ലെങ്കിൽ ഫിനിഷർ എന്ന നിലയിലേക്ക് കൂടുമാറാൻ അനായാസമായി സഞ്ജുവിന് സാധിക്കുന്നുണ്ട്.

ന്യൂ ബോളിൽ മാത്രമല്ല, ഓൾഡ് ബോളിൽ മൽസരത്തിന്റെ പേസ് കൺട്രോൾ ചെയ്യാൻ തനിക്കാകും എന്നൊരു തിരിച്ചറിവു കൂടിയാണ് കുറച്ച് മൽസരങ്ങളിൽ നിന്നും സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. T20 ലോകകപ്പിലേക്ക് ഏതാനും പൊസിഷനുകൾ കൂടി തീരുമാനിക്കാനുണ്ടെന്ന് രോഹിത് ശർമ്മ വ്യക്തമാക്കി കഴിഞ്ഞു. താരബാഹുല്യം കൊണ്ട് നിറഞ്ഞ ടോപ് ഓഡർ വിട്ട് താരതമ്യേന ശുഷ്കമായ ലോവർ മിഡിലിൽ സഞ്ജു കാഴ്ചവെക്കുന്ന പ്രകടനമായിരിക്കും ഒരു പക്ഷേ അവന് നിർണ്ണായകമാകുക.

ഒരർത്ഥത്തിൽ ഏഷ്യാകപ്പ് പോലെയൊരു ടൂർണ്ണമെന്റിൽ നിന്നും മാറി സിംബാബ്‌വെ ടൂറിലേക്ക് വരാൻ കഴിഞ്ഞത് സഞ്ജുവിന് ഒരനുഗ്രഹമാണ്. ഇവിടെ കിട്ടിയ താരതമ്യേന എളുപ്പമായ അവസരങ്ങളിൽ കാഴ്ചവെക്കുന്ന മികച്ച പ്രകടനം ലോകകപ്പിലേക്കുള്ള അവസാന വട്ട സെലക്ഷനിൽ സഞ്ജുവിന് തുണയാകും എന്ന് തന്നെയാണ് വിശ്വാസം.

ഒരു പക്ഷേ ഇന്ത്യയുടെ മികച്ച ഫിനിഷർ എന്ന് ഭാവിയിൽ അറിയപ്പെടാനായിരിക്കും സഞ്ജുവിന്റെ നിയോഗം. അതിന്റെ തുടക്കമാകും ഇന്നത്തെ മാൻ ഓഫ് ദി മാച്ച് പ്രകടനം .
Well done Sanju Samson. Keep going

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്