Ipl

ജയ്‌സ്വാളിന് സഞ്ജുവിന്റെ വക സമ്മാനം, ഇതാണ് നായകൻ സഞ്ജുവിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

ലക്ഷ്യത്തിലേക്ക് ഉള്ള യാത്രയിൽ പല തവണ വീണുപോയേക്കാം, ആരും എഴുനേൽപ്പിക്കാൻ കാണില്ല. സ്വയം എഴുന്നേൽക്കുക ആദ്യത്തെ വീഴ്ചയിൽ നിന്ന് പാഠം ഉൾകൊണ്ട്‍ കൊണ്ട് കൂടുതൽ ശക്തമായി അധ്വാനിക്കുക. ഈ സീസൺ പ്രീമിയർ ലീഗിലെ ആദ്യത്തെ 3 മത്സരങ്ങൾ കളിച്ച് ടീമിൽ നിന്ന് പുറത്തായ ജെയ്‌സ്വാളിന്റെ അവസ്ഥ ഇങ്ങനെ ആയിരുന്നു. പ്രതീക്ഷയുടെ പാറത്തോട് നീതി പുലർത്താൻ ആകാതെ വീണുപോയി. ഇനി ഇവനെ കൊണ്ട് കാര്യമില്ല എന്ന് പറഞ്ഞ് ടീമിൽ നിന്ന് ഒഴിവാകുകയും ചെയ്‌തു.

അങ്ങനെയുള്ള താരത്തിന് നിനച്ചിരിക്കാത്ത സമയത്താണ് വീണ്ടും അവസരം കിട്ടുന്നത്. അത് എന്തയാലും ജെയ്‌സ്വാൾ മുതലാക്കുകയും ടീമിനെ വിജയത്തിൽ എത്തിക്കുകയും. ഇപ്പോഴിതാ തന്റെ പ്രതീക്ഷകൾ തെറ്റിക്കാതെ മനോഹരമായി ബാറ്റ് ചെയ്ത യുവതാരത്തിന് നായകൻ ഒരു സമ്മാനമായി ഒരു ബാറ്റ് നൽകിയിരിക്കുകയാണ്. ”നിനക്കായി ഒരു പുതിയ ബാറ്റ് ഇന്ന് നിന്‍റെ റൂമിലുണ്ടാകും. നിന്‍റെ ചേട്ടന്‍റെ സമ്മാനമായി കരുതിയാല്‍ മതി.”. സഞ്ജു സാംസണ്‍ ജയ്‌സ്വാളിനോട് പറഞ്ഞു.

രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി വഴങ്ങിയ ശേഷമാണ് കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ പഞ്ചാബിനെ നേരിട്ടത്. കഴിഞ്ഞ വർഷങ്ങളിൽ നൽകിയ പോലെ മികച്ച പ്രകടനമാണ് ജയ്‌സ്വാൾ ആദ്യ പവർ പ്ലേ മുതൽ പുറത്തെടുത്തത്. എന്തായാലും താരവും ബട്ട്ലറും ചേർന്നുള്ള കോബിനേഷൻ രാജസ്ഥാൻ മുന്നോട്ടുള്ള യാത്രയിൽ വലിയ സഹായം ആകുമെന്നുറപ്പ്.

നായകൻ എന്ന നിലയിൽ താൻ ഏൽപ്പിച്ച വിശ്വാസം കാത്ത ജയ്‌സ്വാളിന് സഞ്ജു കൊടുത്ത സമ്മാനത്തിന് വീഡിയോ വൈറൽ ആയി. ഇത്തരം പ്രോത്സാഹനം യുവതാരത്തെ സഹായിക്കുമെന്നും ആളുകൾ പറയുന്നു.

‘ജെയ്‌സ്വാൾ മികച്ച ഇന്നിങ്സിനായി കാത്തിരിക്കുകയായിരുന്നെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. പരിശീലനത്തിനായി ഒട്ടേറെ സമയം മാറ്റിവച്ച ജെയ്‌സ്വാൾ, മണിക്കൂറുകളാണു നെറ്റ്സിൽ ചെലവിട്ടിരുന്നത്. ജെയ്‌സ്വാളിന്റെ കാര്യത്തിൽ സന്തോഷമുണ്ട്’

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍