ഔട്ടാവാത്ത സാഹചര്യങ്ങളില്‍ സ്വയം പുറത്താവാന്‍ സഞ്ജു വഴികള്‍ കണ്ടെത്തുന്നു: വിമര്‍ശിച്ച് ന്യൂസിലന്‍ഡ് താരം

ഇന്ത്യന്‍ ടീമില്‍ വീണ്ടും ബാറ്റിംഗില്‍ ഫ്ളോപ്പായ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെതിരേ ആഞ്ഞടിച്ച് ന്യൂസിലാന്‍ഡ് മുന്‍ ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൂള്‍. ഔട്ടാവാത്ത സാഹചര്യങ്ങളില്‍ സ്വയം പുറത്താവാന്‍ സഞ്ജു വഴികള്‍ കണ്ടെത്തുന്നതായി ഡൂള്‍ വിമര്‍ശിച്ചു.

സഞ്ജു സാംസണിനു തുടര്‍ച്ചയായി ഇന്ത്യക്കൊപ്പം അവസരങ്ങള്‍ കിട്ടുന്നില്ലെന്നതു ശരി തന്നെയാണ്. പക്ഷെ ഈ പരമ്പരയില്‍ തുടരെ അവസരങ്ങള്‍ അവസരങ്ങള്‍ താരത്തിനു ലഭിച്ചുകഴിഞ്ഞു. തികച്ചും സാധാരണ രീതിയിലുള്ള പുറത്താവലായിരുന്നു ഈ കളിയില്‍ സഞ്ജുവിന്റേത്. ഔട്ടാവാന്‍ പാടില്ലാത്ത ചില മയങ്ങളില്‍ പുറത്താവാന്‍ അദ്ദേഹം വഴികള്‍ കണ്ടെത്തുകയാണ്.

ശരീരത്തില്‍ നിന്നും അല്‍പ്പം അകലേക്കു ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു ശ്രമിക്കാറുണ്ട്. നമ്മള്‍ ഇതു പലപ്പോഴും കാണുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യയിലേതു പോലെയുള്ള പ്രതലങ്ങളില്‍ ശരീരത്തിനു അകലെക്കൂടി പോവുന്ന ബോളുകള്‍ കളിക്കുന്നതില്‍ കുഴപ്പമില്ല. അവിടെ ബോളിനു അത്ര മൂവ്മെന്റുണ്ടാവില്ല.

പക്ഷെ ഇതുപോലെയുള്ള പ്രതലങ്ങളില്‍ ബോളിനു മൂവ്മെന്റുണ്ടാവും. അതുകൊണ്ടു തന്നെ ആ തരത്തിലുള്ള ഷോട്ടുകള്‍ കളിക്കുന്നത് അപകടവുമാണ്. കഴിഞ്ഞ മല്‍സരത്തില്‍ സഞ്ജുവിന്റെ ബാറ്റിന്റെ ആംഗിള്‍ 45 ഡിഗ്രിയിലാണെന്നു നിങ്ങള്‍ക്കു കാണാം. അതൊരു ക്ലാസിക്കല്‍ സ്ട്രെയ്റ്റ് ബാറ്റ് ഷോട്ടായിരുന്നില്ല. പലപ്പോഴും ഓഫ്സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകള്‍ കളിക്കാന്‍ ശ്രമിക്കുകയെന്നത് സഞ്ജുവിന്റെ ശീലമാണ്- ഡൂള്‍ നിരീക്ഷിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന് തോറ്റ മല്‍സരത്തില്‍ അഞ്ചാം നമ്പറിലിറങ്ങിയ സഞ്ജു 23 ബോളില്‍ 12 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ബ്യുറെന്‍ ഹെന്‍ഡ്രിക്സിനെതിരേ ഇന്‍സൈഡ് എഡ്ജായ ശേഷം ബൗള്‍ഡായാണ് താരം പുറത്തായത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി