ധോണിയ്ക്ക് പകരക്കാരനാകാന്‍ കഴിയില്ലെന്ന് സഞ്ജു

ഇന്ത്യയുടെ സൂപ്പര്‍താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക ശേഷം ഇന്ത്യയുടെ വിക്കറ്റ് കാക്കുക ആരാകുമെന്ന് ക്രിക്കറ്റ്‌ലോകത്ത് ഏറെ നാളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. വൃദ്ധിമാന്‍ സാഹയും റിഷഭ് പന്തും സഞ്ജു സാംസണുമെല്ലാമാണ് ധോണിയുടെ പകരക്കാരായി വിലയിരുത്തപ്പെടാറ്.

എന്നാല്‍ ഒരിക്കലും ധോണിയ്ക്ക് പകരക്കാരനാകാന്‍ തനിക്ക് കഴിയില്ലെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി. സാംസണ്‍ പറയുന്നത്. ധോണിയോടൊപ്പം കളിക്കുകയെന്നത് സ്വപ്നമാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

ഐപിഎല്‍ മികച്ച അവസരമാണ്. പുതിയ താരങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ ഇതിഹാസ താരമായ ധോണിക്ക് പകരക്കാരനാവാന്‍ തനിക്ക് ഒരിക്കലും കഴിയില്ല. ധോണിക്ക് തുല്യം ധോണി മാത്രം. ധോണിയോടൊപ്പം കളിക്കുകയെന്നത് എന്റെ സ്വപ്നമാണ്. ഇന്ത്യന്‍ ടീമിലെത്താന്‍ ഐപിഎല്‍ മികച്ച അവസരമാണ്. കഴിവിന്റെ പരമാവധി മികച്ച പ്രകടനം കാഴ്ച്ചവെക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

കഴിഞ്ഞ ഐപില്‍ സീസണില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് വേണ്ടി കളിച്ച സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് 8 കോടി രൂപയ്ക്കാണ് തിരിച്ചുപിടിച്ചത്.

Latest Stories

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം