INDIAN CRICKET: ക്രിക്കറ്റില്‍ അവന്റെ കാലം കഴിഞ്ഞു, ഇനി എല്ലാം നിര്‍ത്തുന്നതാണ് നല്ലത്, ബിസിസിഐ ടീമില്‍ നിന്ന് എടുത്ത് കളയാതിരുന്നത്‌ ഭാഗ്യം, തുറന്നുപറഞ്ഞ് മഞ്ജരേക്കര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരമിക്കലിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ കരിയറിനെ കുറിച്ച് മനസുതുറന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ രോഹിതിന്റെ സമീപകാല പെര്‍ഫോമന്‍സ് വിലയിരുത്തിയാണ് മഞ്ജരേക്കര്‍ രംഗത്തെത്തിയത്. 11 വര്‍ഷത്തെ ടെസ്റ്റ് കരിയറാണ് കഴിഞ്ഞ ദിവസം രോഹിത് ശര്‍മ്മ അവസാനിപ്പിച്ചത്. 2013ലായിരുന്നു ഹിറ്റ്മാന്റെ ടെസ്റ്റ് അരങ്ങേറ്റം. 67 മത്സരങ്ങള്‍ കളിച്ച താരം 40.57 ശരാശരിയില്‍ 4,301 റണ്‍സ് നേടി.

24 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. 2022ലാണ് വിരാട് കോഹ്ലിയില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി രോഹിത് ഏറ്റെടുത്തത്. 12 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ രോഹിതിന് സാധിച്ചു. അതേസമയം അവസാനത്തെ 15 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നായി 164 റണ്‍സ് മാത്രമാണ് രോഹിത് നേടിയതെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു.

ഇതില്‍ പത്ത് മത്സരങ്ങളും ഹോം ഗ്രൗണ്ടില്‍ വച്ച് ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു. 10.9 ആണ് അദ്ദേഹത്തിന്റെ ശരാശരി. നിലവിലെ ഫിറ്റ്‌നസ് നിലവാരം കണക്കിലെടുത്താല്‍ ടെസ്റ്റ് ഓപ്പണര്‍ എന്ന നിലയില്‍ രോഹിത് ശര്‍മ്മയുടെ കാലം കഴിഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനം നന്നായെന്നാണ് എനിക്ക് പറയാനുളളത്‌, മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ