IND VS ENG: ജഡേജയും ശാർദൂൽ താക്കൂറുമില്ല, ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുളള ഇന്ത്യൻ ടീം ഇങ്ങനെ, പ്രവചനവുമായി മുൻ ഇന്ത്യൻ താരം

ഇം​ഗ്ലണ്ടിനെതിരെ അവരുടെ തട്ടകത്തിൽ വച്ചുളള ടെസ്റ്റ് പരമ്പര ജൂൺ 20നാണ് ആരംഭിക്കുക. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന സീരീസിനായുളള തയ്യാറെടുപ്പുകളിലാണ് ഇരുടീമുകളും. ശുഭ്മാൻ ​ഗിൽ ക്യാപ്റ്റനായ ഇന്ത്യൻ ടീം യുവനിരയ്ക്ക് പ്രാധാന്യം നൽകിയുളളതാണ്. വിരാട് കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും പകരക്കാരായി കരുൺ നായർ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ തുടങ്ങിയവരാണ് ടീമിൽ ഇടംപിടിച്ചത്. ലീഡ്സിലാണ് ഇന്ത്യ-ഇം​ഗ്ലണ്ട് ആദ്യ ടെസ്റ്റ് നടക്കുക. ആദ്യ ടെസ്റ്റിനുളള ഇന്ത്യൻ ടീമിനെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് ബം​ഗാർ രംഗത്തെത്തിയിരുന്നു.

രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ എന്നീ മികച്ച താരങ്ങളെ ഒഴിവാക്കികൊണ്ടുളള ഇലവനാണ് ബം​ഗാർ തെരഞ്ഞെടുത്തത്. “എൻ്റെ ടീം യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, അഭിമന്യു ഈശ്വരൻ നമ്പർ 3, ശുഭ്മാൻ ഗിൽ നമ്പർ 4, ഋഷഭ് പന്ത് നമ്പർ 5, കരുൺ നായർ നമ്പർ 6, നിതീഷ് കുമാർ റെഡ്ഡി നമ്പർ 7, കുൽദീപ് യാദവ് നമ്പർ 8, പിന്നെ മൂന്ന് സീമർമാർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ”.

ശാർദുൽ താക്കൂറിനെ ഒഴിവാക്കി നിതീഷ് കുമാറിനെയാണ് ഓൾറൗണ്ടറായി ടീമിൽ ഉൾപ്പെടുത്തണമെന്ന് ബം​ഗാർ പറയുന്നത്. “ബോൾ ചെയ്യാൻ കഴിയുന്ന ഒരു ബാറ്റ്സ്മാനായിട്ടായിരിക്കും നിതീഷിനെ ഞാൻ കാണുന്നത്. ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ബൗളറായി എനിക്ക് അദ്ദേഹത്തെ കാണാൻ കഴിയില്ല. എന്നിരുന്നാലും, ശാർദുലിനേക്കാൾ നിതീഷിനാണ് ഞാൻ മുൻ​ഗണന കൊടുക്കുന്നത്. ശാർദുൽ എന്റെ ആദ്യ ഇലവനിൽ കളിക്കുന്നില്ല. നിതീഷ് റെഡ്ഡി ആദ്യം കളിക്കും”, ബംഗാർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ