പുലരുമോ?, കോഹ്ലിയെ കുറിച്ചുളള സംഗയുടെ പ്രവചനം

മുംബൈ: ക്രിക്കറ്റിലെ സൗമ്യ മുഖമാണ് കുമാര സംഗക്കാര. കളിക്കളത്തിലായാലും പുറത്തായാലും എല്ലാവരോടും സൗഹൃദമാണ് സംഗക്കാരയുടെ മുഖമുദ്ര. അതിനാല്‍ തന്നെ സംഗയ്ക്ക് ക്രിക്കറ്റില്‍ ശത്രുകളില്ല. അത് തെളിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസവും ഉണ്ടായി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പ്രശംസിച്ച് കൊണ്ട് സംഗക്കാര രംഗത്ത് വന്നതാണ് അത്.

ഈ വര്‍ഷവും സംഗയുടെ പേരിലുളള ഒരു കലണ്ടര്‍ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ സ്‌കോര്‍ എന്ന റെക്കോര്‍ഡ് കോഹ്ലിയ്ക്ക് മറികടക്കാനിയിരുന്നില്ല. മൂന്ന് ഫോര്‍മാറ്റില്‍ നിന്നും 2818 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ സമ്പാദ്യം. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ ആണിത്.

ഒന്നാമതുളള സംഗക്കാര 2014 ല്‍ 2868 റണ്‍സാണ് നേടിയത്. രണ്ടാമതുള്ളത് ഓസ്ട്രേലിയയുടെ ഇതിഹാസ താരം റിക്കി പോണ്ടിംഗാണ്. റിക്കി 2005 ല്‍ 2833 റണ്‍സ് നേടിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഏകദിന-ട്വന്റി-20 പരമ്പരകളില്‍ വിശ്രമം അനുവദിച്ചതിനാല്‍ വിരാടിന്റെ ഈ വര്‍ഷത്തെ അവസാനത്തെ മത്സരമായിരുന്നു കഴിഞ്ഞ ടെസ്റ്റ്.

സംഗയുടെ ഈ റെക്കോര്‍ഡ് മറികടക്കാന്‍ കോഹ്ലിയ്ക്ക് കഴിഞ്ഞില്ലെന്ന് ഒരു ആരാധകന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതിന് സംഗ നല്‍കിയ മറുപടിയാണ് ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നത്.

ഈ വര്‍ഷം സാധിച്ചില്ലെങ്കിലും അടുത്ത വര്‍ഷം തന്നെ വിരാട് തന്റെ റെക്കോര്‍ഡ് മറി കടക്കുമെന്നാണ് സംഗക്കാര പറയുന്നത്. പിന്നീട് വിരാട് സ്വന്തം റെക്കോര്‍ഡുകള്‍ മറികടക്കുന്ന കാലം വരുമെന്നും ലങ്കന്‍ ഇതിഹാസം പ്രവചിക്കുന്നു. കോഹ് ലിയെ ഡിഫറന്റ് ക്ലാസ് എന്നാണ് സംഗ വിശേഷിപ്പിച്ചത്.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ