ന്യൂസിലന്‍ഡ് ചെയ്തത് ഒട്ടും ശരിയായില്ല, വിമര്‍ശനവുമായി സച്ചിന്‍

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായുള്ള ന്യൂസിലന്‍ഡിന്റെ ഇംഗ്ലണ്ടിനെതിരായ പരമ്പരയെ ചോദ്യം ചെയ്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പരമ്പരയ്ക്കായി തിരഞ്ഞെടുത്ത സമയം ശരിയായില്ലെന്നും ഫൈനലിന് ശേഷമായിരുന്നു പരമ്പര നടത്തേണ്ടിയിരുന്നതെന്നും സച്ചിന്‍ പറഞ്ഞു.

“ഫൈനലില്‍ ന്യൂസിലാന്‍ഡിന് ഇവിടെ ചെറിയ മുന്‍തൂക്കം ലഭിക്കുന്നുണ്ട്. കാരണം ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചാണ് ഫൈനലിന് അവര്‍ എത്തുന്നത്. ഇന്ത്യന്‍ ടീം ആവട്ടെ ഇവിടെ ഇന്‍ട്രാ സ്‌ക്വാഡ് മത്സരം മാത്രം കളിച്ചാണ് എത്തുന്നത്. ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പര എപ്പോഴാണ് തീരുമാനിച്ചത് എന്ന് എനിക്ക് അറിയില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസ് സ്ഥാനം ഉറപ്പിക്കുന്നതിന് മുന്‍പ് ഇത് നിശ്ചയിച്ചിരുന്നു എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ യാദൃശ്ചികമായി സംഭവിച്ചതാവാം.”

“ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമായി ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് പര്യടനത്തിന് ബന്ധമില്ല. അങ്ങനെ വരുമ്പോള്‍ ആദ്യം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അതിന് ശേഷം ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് പരമ്പരയും നടത്താമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ പല ഘട്ടങ്ങളിലായി ഇംഗ്ലണ്ടില്‍ കളിച്ചിട്ടുണ്ട്. അതിനാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് പൂര്‍ണമായും അപരിചിതമല്ല” സച്ചിന്‍ പറഞ്ഞു.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്