കോവിഡിനെ നേരിടാന്‍ 'ക്രിക്കറ്റ് ദൈവം' ഇറങ്ങി, ദാദയ്ക്ക് പിന്നാലെ

മുംബൈ: കോവിഡ് 19 ലോകത്ത് പടര്‍ന്ന് പന്തലിക്കുന്നതിനിടെ സഹായ ഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ലോകഫുട്‌ബോളില്‍ മെസിയും റൊണാള്‍ഡോയുമെല്ലാം കോടികള്‍ സംഭാവന പ്രഖ്യാപിച്ചപ്പോള്‍ പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും കളിക്കാരും തങ്ങളാല്‍ കഴിയും വിധം സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഏറ്റവും ഒടുവില്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സഹായഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും രംഗത്തെത്തിയിരിക്കുകയാണ്. 50 ലക്ഷം രൂപയുടെ ധനസഹായമാണ് സച്ചിന്‍ പ്രഖ്യാപിച്ചത്. പിടിഐ, ടൈംസ ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സച്ചിന്‍ പണം കൈമാറുക. 25 ലക്ഷം രൂപ വീതം നല്‍കാനാണ് സച്ചിന്റെ തീരുമാനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര.

നേരത്തെ, ബി സി സി ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. പശ്ചിമബംഗാളില്‍ കൊറോണയെ തുടര്‍ന്ന് ക്യാമ്പുകളിലായവര്‍ക്കായിരിക്കും അരി വിതരണം ചെയ്യുക. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എ.എസ് ധോണി പൂനെ ആസ്ഥാനമായുള്ള എന്‍ജിഒക്ക് ഒരു ലക്ഷം നല്‍കിയിരുന്നു.

പഠാന്‍ സഹോദരന്മാര്‍ ബറോഡ പൊലീസിനും ആരോഗ്യ വകുപ്പിനുമായി 4000 മാസ്‌കുകളും വിതരണം ചെയ്തിരുന്നു. കൂടാതെ വനിത ബാഡ്മിന്റണ്‍ താരം പി വി സിന്ധു ആന്ധ്രാ, തെലങ്കാന സര്‍ക്കാരുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കിയിരുന്നു. ടെന്നിസ് താരം സാനിയ മിര്‍സയും സഹായനിധിയില്‍ പങ്കാളിയായിരുന്നു.

Latest Stories

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ