കരിയര്‍ നശിപ്പിച്ചു, കിളവന്മാരെ പോലെ കാണുന്നു; ബി.സി.സി.ഐക്ക് എതിരെ ആഞ്ഞടിച്ച് മുരളി വിജയ്

ബിസിസിഐ തന്റെ ക്രിക്കറ്റ് കരിയര്‍ നശിപ്പിച്ചെന്ന് ആരോപണവുമായി ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്. 30 പിന്നിട്ടാല്‍ 80 വയസ് കഴിഞ്ഞവരെപ്പോലെയാണ് ബിസിസിഐ താരങ്ങളെ കാണുന്നതെന്നും എന്നാല്‍ അവരകുടെ ഏറ്റവും നല്ല പ്രകടനം ആ കാലത്താണ് പുറത്തുവരുന്നതെന്നും മുരളി പറയുന്നു.

താരങ്ങള്‍ 30 പിന്നിട്ടാല്‍ 80 വയസ് കഴിഞ്ഞവരെപ്പോലെയാണ് ബിസിസിഐ കാണുന്നത്. മാധ്യമങ്ങളും 30 പിന്നിട്ട താരങ്ങളെ കിളവന്മാരായാണ് കാണുന്നത്. എന്നാല്‍ 30ാം വയസിലൊക്കെയാണ് താരങ്ങള്‍ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലെത്തുന്നതെന്നാണ് ഞാന്‍ കരുതുന്നത്.

ഇപ്പോഴും നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവസരമില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പുറത്ത് ഞാന്‍ അവസരം തേടുന്നു. വ്യക്തിയെന്ന നിലയില്‍ പറഞ്ഞാല്‍ തന്റെ കൈയിലുള്ളത് മാത്രമാണ് കാഴ്ചവെക്കാന്‍ സാധിക്കുക.

നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യം അതാണ്. മറ്റുള്ള കാര്യങ്ങളൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ല. സംഭവിച്ചതെല്ലാം സംഭവിച്ച് കഴിഞ്ഞതാണ്- മുരളി വിജയ് പറഞ്ഞു.

2008ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ മുരളി വിജയ് 61 ടെസ്്റ്റില്‍ നിന്ന് 12 സെഞ്ച്വറി ഉള്‍പ്പെടെ 3982 റണ്‍സും 17 ഏകദിനത്തില്‍ നിന്ന് 339 റണ്‍സും 9 ടി20യില്‍ നിന്ന് 169 റണ്‍സും നേടിയിട്ടുണ്ട്. സ്ഥിരതയില്ലാതെയായതും ഫോം നഷ്ടപ്പെട്ടതും വിവാദങ്ങളുമാണ് മുരളിയുടെ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ