RR VS RCB: ഞങ്ങളോട് ക്ഷമിക്കണം, ആ ഒരു കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്, ഇല്ലായിരുന്നെങ്കിൽ കാണിച്ച് തന്നേനെ: റിയാൻ പരാഗ്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു 11 റൺസിനെ വിജയം. ഇതോടെ ഈ വർഷത്തെ ഐപിഎലിൽ നിന്ന് രാജസ്ഥാൻ റോയൽസ് ഔദ്യോഗീകമായി പുറത്തായി. 6 മാസരങ്ങളിൽ നിന്നായി 6 വിജയങ്ങൾ നേടിയാൽ മാത്രമായിരുന്നു രാജസ്ഥാന് പ്ലെ ഓഫിലേക്ക് കടക്കാൻ സാധികുമായിരുന്നത്. എന്നാൽ ഇന്നലെ വീണ്ടും തോൽവി ഏറ്റുവാങ്ങിയതിലൂടെ രാജസ്ഥാൻ പുറത്തായി.

സഞ്ജു സാംസന്റെ അഭാവത്തിൽ ടീമിനെ നയിച്ചത് റിയാൻ പരാഗയിരുന്നു. ഒരു മത്സരം മാത്രമേ താരത്തിന്റെ കീഴിൽ ടീമിന് വിജയിക്കാൻ സാധിച്ചിരുന്നുള്ളു. പരിക്ക് പറ്റിയ സഞ്ജുവിന്റെ അഭാവം ടീമിനെ നന്നായി ബാധിച്ചിരുന്നു. ദ്രുവ് ജുറൽ, ഷിംറോൺ ഹെട്മയർ എന്നി താരങ്ങൾക്ക് നേരെയാണ് പ്രധാനമായും വിമർശനങ്ങൾ ഉയരുന്നത്. വിജയിപ്പിക്കാൻ സാധികുമായിരുന്ന പല മത്സരങ്ങളും താരങ്ങൾ നിന്ന് തുഴഞ്ഞ് തോൽപിച്ചു. മത്സരശേഷം റിയാൻ പരാഗ് സംസാരിച്ചു.

റിയാൻ പരാഗ് പറയുന്നത് ഇങ്ങനെ:

“ഞങ്ങൾ പന്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് ഞാൻ കരുതുന്നു, 210 മുതൽ 220 റൺസിനുള്ളിൽ പിടിച്ച് നിർത്തണമായിരുന്നു. ഞങ്ങൾ അവരെ നന്നായി പിടിച്ചുനിർത്തി. ഞങ്ങളുടെ ഇന്നിംഗ്‌സിന്റെ പകുതി ദൂരം പിന്നിട്ടപ്പോൾ, പൂർണാധിപത്യത്തിൽ നിന്നത് രാജസ്ഥനായിരുന്നു. അവസാന 10-11 ഓവറുകളിൽ ഞങ്ങൾക്ക് ഒരു ഓവറിൽ 8.5 റൺസ് വീതം ആവശ്യമായിരുന്നു. തോൽവിക്ക് കാരണം ഞങ്ങളുടെ മോശമായ പ്രകടനം തന്നെയാണ്. സ്പിന്നർമാർക്കെതിരെ വേണ്ടത്ര പ്രകടനം നടത്താൻ സാധിച്ചില്ല. ഞങ്ങളുടെ ബാറ്റിംഗ് കുറച്ചുകൂടി നന്നാക്കാമായിരുന്നു” റിയാൻ പരാഗ് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാന് വേണ്ടി ഓപണർ യശ്വസി ജയ്‌സ്വാളും മധ്യനിരയിൽ ധ്രുവ് ജുറലും മികച്ച കളി പുറത്തെടുത്തു. ജയ്‌സ്വാൾ 19 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 49 റൺസ് നേടി പുറത്തായി. ജുറൽ 34 പന്തിൽ 47 റൺസ് നേടി.

കോഹ്‌ലി 42 പന്തിൽ രണ്ട് സിക്‌സറും എട്ട് ഫോറും അടക്കം 70 റൺസ് നേടിയപ്പോൾ പടിക്കൽ 27 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 50 റൺസ് നേടി. ഇവരുടെ ബലത്തിലാണ് ആർസിബി 205ലെത്തിയത്. ഇന്നലെ വിജയിച്ചതിലൂടെ ഐപിഎൽ പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ മൂന്നാം സ്ഥാനത്ത് മുന്നേറാൻ ആർസിബിക്ക് സാധിച്ചു.

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ