ടീമിലെ കോഹ്‌ലിയുടെ ഓപ്പണിംഗ് സ്ഥാനം, കാനഡക്ക് എതിരായ മത്സരത്തിലെ കോമ്പിനേഷൻ; റിപ്പോർട്ട് ഇങ്ങനെ

1, 4 & 0, ഇത്തവണത്തെ ലോകകപ്പിലെ വിരാട് കോഹ്‌ലിയുടെ സ്കോറുകളാണ് ഇത്. 2022 ലെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ വിരാട് കോഹ്‌ലിക്ക് ഈ ലോകകപ്പിൽ ഇതുവരെ പിഴച്ചു എന്നത് ഈ കണക്കുകൾ കാണിച്ച് തരും. ഇത്ര മികച്ച ഫോമിൽ ലോകകപ്പിൽ വന്നിട്ടും താരത്തിന് തിളങ്ങാനായിട്ടില്ല. എന്നാൽ മോശം സമയത്തും ഇന്ത്യ vs കാനഡ പോരാട്ടത്തിൽ ഓപ്പണറായി അദ്ദേഹം തൻ്റെ സ്ഥാനം നിലനിർത്തും എന്നാണ് റിപ്പോർട്ടുകൾ. ഏവരും ഓപ്പണർ ആകണം എന്ന് പറയുന്ന യശസ്വി ജയ്‌സ്വാൾ ബെഞ്ചിൽ തന്നെ തുടരുകയും ചെയ്യും.

ഐപിഎൽ 2024 ന് തീപിടിച്ചെങ്കിലും, ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പന്തുകൾ ഒരുമിച്ച് കളിച്ച കോഹ്‌ലി വെറും 5 റൺസ് മാത്രമാണ് നേടിയത്. ടീം ഇന്ത്യ സൂപ്പർ 8-ലേക്ക് കടക്കുമ്പോൾ വിരാടിന്റെ ഈ കണക്കുകൾ ഇന്ത്യയെ ബാധിക്കും. എന്നാൽ എന്താണ് കിംഗ് കോഹ്‌ലിക്ക് പറ്റിയത് ?

വിരാട് കോലി ഇതുവരെ പരാജയപ്പെട്ടതിൻ്റെ ഒരു കാരണം പേടിസ്വപ്നമായ ന്യൂയോർക്ക് പിച്ചാണ്. അയർലൻഡിനെതിരെ കാനഡ നേടിയ 137 റൺസ് മാത്രമാണ് ന്യൂയോർക്കിലെ ഏറ്റവും ഉയർന്ന ടോട്ടൽ. ഈ പിച്ചിൽ ബാറ്റർമാർക്ക് ആശ്വസിക്കാൻ ഒന്നും തന്നിട്ടില്ല ഇന്നുവരെ.

ഇന്ത്യ ബംഗ്ലാദേശ് സന്നാഹ പോരാട്ടത്തിന് ഒരു ദിവസം മുമ്പ് മെയ് 31 ന് ന്യൂയോർക്കിൽ എത്തിയപ്പോൾ ന്യൂയോർക്ക് വിക്കറ്റിൽ പരിശീലനമൊന്നും കോഹ്‌ലിക്ക് പരിശീലനം ഒന്നും കിട്ടിയില്ല. ഐപിഎൽ 2024-ൽ ബംഗളൂരു പോലൊരു ബാറ്റിംഗ് സ്വർഗ്ഗത്തിൽ കളിച്ചതിന് ശേഷം കോഹ്‌ലിക്ക് ഒരിക്കലും അസമമായ ബൗൺസിനും സ്വിംഗിനും എതിരെ പൊരുത്തപ്പെടാൻ കഴിഞ്ഞില്ല എന്ന് വ്യക്തം.

ഇന്ത്യയുടെ മത്സരം നടക്കുന്ന ഫ്ലോറിഡയിൽ മുമ്പ് കളിച്ചിട്ടുള്ള കോഹ്‌ലിയുടെ ട്രാക്കിലെ റെക്കോർഡ് അത്ര നല്ലതല്ല. മൂന്ന് ഇന്നിങ്സിൽ നിന്ന് 63 റൺ മാത്രമാണ് താരത്തിന് നേടാനായത്. എന്തായാലും വിരാട് പോലെ ഒരു ലോകോത്തര ബാറ്ററുടെ ഈ ടൂർണമെന്റിലെ ഫോം മാറ്റിനിർത്തിയാൽ അദ്ദേഹം സമീപകാലത്ത് കളിച്ച ഇന്നിങ്‌സുകൾ പരിഗണിച്ചാണ് ഒരു അവസരം കൂടി ഇന്ത്യ താരത്തിന് നൽകുന്നത്. വിരാട് ലോകകപ്പ് അവസാന ഘട്ടത്തിൽ ഫോമിലേക്ക് വരുമെന്ന് അവർ കരുതുന്നു. അതിന് തുടക്കം ആയിരിക്കും കാനഡക്ക് എതിരായ മത്സരമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു. എന്നാൽ വിരാട് എന്നെന്നും തിളങ്ങിയിട്ടുള്ള മൂന്നാം നമ്പറിൽ തന്നെ താരത്തെ പരിഗണിക്കണം എന്ന ആവശ്യവും ശക്തമാണ്.

ഇന്നത്തെ മത്സരത്തിൽ ടൂർണമെന്റിൽ ഇതുവരെ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ സാധിക്കാത്ത ജഡേജക്ക് പകരം കുൽദീപിനെ പരിഗണിക്കാൻ സാധ്യതയുണ്ട്. ജഡേജയുടെ സമീപകാല ഫോം മോശവുമാണ് എന്നതും ഇതിന് കാരണമാണ്. കൂടാതെ അപ്രധാന മത്സരമായതിനാൽ സഞ്ജുവിനെ പരീക്ഷിക്കാനുള്ള അവസരവും ഇന്ത്യക്ക് മുന്നിൽ ഉണ്ട്. ഇതിനായി ശിവം ദുബൈയെ ടീം ഒഴിവാക്കും.

Latest Stories

റീല്‍സ് ഇടല്‍ തുടരും, അരു പറഞ്ഞാലും അവസാനിപ്പിക്കില്ല; ദേശീയ പാതയില്‍ കേരളത്തിന്റെ റോള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്; നിലപാട് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മൺസൂൺ രണ്ട് ദിവസത്തിനുള്ളിൽ

നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം..; നാഷണല്‍ ക്രഷ് വിശേഷണം വിനയായോ? നടി കയാദുവിന് പിന്നാലെ ഇഡി

ദേശീയ പാതയുടെ തകർച്ച; അടിയന്തര യോ​ഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി, വിദഗ്ധരുമായി വിഷയം അവലോകനം ചെയ്യും

ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; നടിയുടെ പരാതിയില്‍ കന്നഡ താരം അറസ്റ്റില്‍

വിദ്യാഭ്യാസ വകുപ്പിലെ 65 അധ്യാപകരും 12 അനധ്യാപകരും പോക്സോ കേസുകളില്‍ പ്രതി; കേസുകളില്‍ ദ്രുതഗതിയില്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

LSG VS GT: ഇതെന്ത് മറിമായം, ഇവന്റെ ബാറ്റിൽ നിന്ന് സിക്സ് ഒക്കെ പോകുന്നുണ്ടല്ലോ; ഗുജറാത്തിനെതിരെ ഫിനിഷർ റോളിൽ പന്ത്

IPL 2025: റിഷഭ് പന്തിനെ ലഖ്‌നൗ പുറത്താക്കും, ഒടുവില്‍ എല്ലാത്തിനും മറുപടിയുമായി താരം, ഇത് തീരെ പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നു, സ്ഥിരീകരിച്ചുകൊണ്ടുളള താരത്തിന്റെ പോസ്റ്റ് വൈറല്‍

ദേശീയ പാത ഇടിഞ്ഞ് വീണ സംഭവം; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ലെന്ന് മുഖ്യമന്ത്രി