സിനിമയെ വെല്ലും ഈ പ്രണയം; രോഹിത്തിന് ആശംസയുമായി അനുപം ഖേര്‍

തന്റെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ രോഹിത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസകളുടെ പ്രവാഹമായിരുന്നു. ബോളിവുഡ് താരം അനുപം ഖേറിന്റെ ആശംസയറിയിച്ചുള്ള ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

വിവാഹ വാര്‍ഷിക ദിനത്തിലാണ് തന്റെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറി തികച്ച് രോഹിത്ത് ലോകത്തിലെ ഒരു ഭര്‍ത്താക്കന്മാര്‍ക്കും സ്വപ്നം കാണാനാകാത്ത സമ്മാനം ഭാര്യയ്ക്ക് നല്‍കിയത്. മെഹീലിയിലെ ഗ്യാലറിയിലിരുന്നു ആനന്ദ കണ്ണീര്‍ പൊഴിച്ചായിരുന്നു രോഹിത്തിന്റെ ഭാര്യ റിതിക ഈ വിവാഹ സമ്മാനം ഏറ്റുവാങ്ങിയത്. ഡബിള്‍ സെഞ്ച്വറി നേടിയതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടയില്‍ രോഹിത്ത് തന്റെ മോതിരവിരലില്‍ ചുംബിച്ചുകൊണ്ടാണ് റിതികയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. ഈ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായതുമായിരുന്നു.

ഇപ്പോഴിതാ റിതികയ്ക്കും അഭിനന്ദനവുമായി ബോളിവുഡ് താരമായ അനുപം ഖേറിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റിതികയുടേയും രോഹിതിന്റേയും പ്രണയ കഥയുടെ വിശുദ്ധി ഒരു സിനിമയ്ക്കും പകര്‍ത്താന്‍ കഴിയാത്തതെന്നാണ് അനുപമിന്റെ ട്വീറ്റ്.

153 പന്തില്‍ 13 ഫോറും 12 സിക്സും സഹിതമാണ് രോഹിത്തിന്റെ താണ്ഡവം. ആദ്യ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ അത്യുഗ്രന്‍ തിരിച്ചുവരവിനാണ് മൊഹാലി സാക്ഷിയായത്. നേരത്തെ രോഹിത്തിന്റെ ഇ്ന്നിങ്‌സിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സച്ചിനും സേവാഗും ഉള്‍പ്പടെ നിരവധിപ്പേരാണ് ട്വീറ്റ് ചെയ്തത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ