ഇത്തവണ രോഹിത് ഇമ്പാക്ട് പ്ലയെർ ആവില്ല, അദ്ദേഹം കളിക്കളത്തിൽ ഉള്ളത് ഒരു ധൈര്യമാണ്: മഹേള ജയവർധനെ

കഴിഞ്ഞ വർഷം നടന്ന ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി ഒട്ടുമിക്ക്യ മത്സരങ്ങളിലും ഇമ്പാക്ട് പ്ലയെർ ആയിട്ടാണ് രോഹിത് ശർമ്മ കളിച്ചത്. ആരോഗ്യ പ്രശനങ്ങളും ജോലി ഭാരം കുറയ്ക്കാനുമാണ് താരത്തെ ഇങ്ങനെ ഇറക്കിയതെന്നാണ് ടീം മാനേജ്‌മന്റ് വ്യക്തമാകുന്നത്. ഇപ്പോഴിതാ ഈ വർഷവും രോഹിത് ഇമ്പാക്ട് പ്ലയെർ ആണോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേള ജയവർധനെ.

2025 ഐപിഎൽ സീസണിൽ രോഹിത്തിന് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാലും അതിനാൽ തന്നെ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കേണ്ടി വന്നതിനാലുമാണ് ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായി ഇറക്കിയത്. ടീമിന്റെ നായകസ്ഥാനം ഹാർദിക് പാണ്ഡ്യയിലേക്ക് മാറുന്ന ഘട്ടം കൂടിയായിരുന്നു അത്. ഈ വർഷം രോഹിത്തിനെ കൂടുതൽ സമയം മൈതാനത്ത് നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും രോഹിത് ടീമിലുണ്ടാകുന്നത് വലിയ സ്വാധീനം ചെലുത്തുമെന്നും ജയവർധനെ പറഞ്ഞു.

അതേസമയം ടീമിലെ ഓൾറൗണ്ടർമാരുടെ സാന്നിധ്യം അനുസരിച്ചും മത്സര സാഹചര്യങ്ങൾക്കനുസരിച്ചുമായിരിക്കും ഏതൊക്കെ താരങ്ങളെ കളത്തിലിറക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ ഇന്ത്യൻസ് ടീമിലെ ഭൂരിഭാഗം താരങ്ങളും ഓൾറൗണ്ടർമാരാണ്. രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവർ മാത്രമാണ് നിലവിൽ ഓൾറൗണ്ടർമാരല്ലാത്ത പ്രമുഖ താരങ്ങൾ. അതിനാൽ എതിർ ടീമിനെയും മത്സര സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി മാത്രമേ ഇംപാക്ട് പ്ലെയർ നിയമം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുകയുള്ളൂ എന്നും കോച്ച് സൂചിപ്പിച്ചു.

Latest Stories

തൃശൂരിൽ അച്ഛന്റെ വോട്ടുകൾ കുറേ എനിക്ക് കിട്ടും, തിരുവനന്തപുരത്ത് മുരളീധരന്റെ കാലുവാരുന്നവരുണ്ട്: പത്മജ

പറഞ്ഞത് മൂന്നാമൂഴം സഫലമാകില്ലെന്ന്, പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷം; ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല: ജി. സുധാകരൻ

എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചു; കെ. സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്ന് കേന്ദ്ര നേതാക്കള്‍

'സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റൻ ആക്കരുത്, എല്ലാ ഭാരവും അവന് കൊടുക്കുന്ന പോലെയാകും'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

സഞ്ജു സാംസൺ രോഹിത്തിനെയും കോഹ്‍ലിയെയും പോലെ, പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല: റിയാൻ പരാഗ്

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?