ഹിറ്റ്മാൻ ഇറങ്ങിയിട്ടും രക്ഷയില്ല; രഞ്ജിയിൽ ജമ്മുവിനോട് തോറ്റ് രോഹിത് ശർമ്മയുടെ മുംബൈ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ജമ്മു കാശ്മീർ. 11 വർഷത്തിന് ശേഷം ര‍ഞ്ജി ട്രോഫിയിൽ ജമ്മു കാശ്മീർ മുംബൈയെ തോൽപ്പിച്ചു. അഞ്ച് വിക്കറ്റിനായിരുന്നു 40 കാരനായ പരാസ് ദോ​ഗ്രയുടെ ​സംഘം രോഹിത് ശർമയും യശസ്വി ജയ്സ്വാളും അജിൻക്യ രഹാനെയും ശ്രേയസ് അയ്യരും ഉൾപ്പെട്ട മുംബൈ നിരയെ അട്ടിമറിച്ചത്. സ്കോർ മുംബൈ ഒന്നാം ഇന്നിം​ഗ്സിൽ 120, ജമ്മു കാശ്മീർ 206. മുംബൈ രണ്ടാം ഇന്നിം​ഗ്സ് 290, ജമ്മു കാശ്മീർ 207/5.

ഏഴിന് 274 എന്ന സ്കോറിൽ നിന്നാണ് മൂന്നാം ദിവസം രാവിലെ മുംബൈ ബാറ്റിങ് പുനരാരംഭിച്ചത്. 119 റൺസെടുത്ത ഷാർദുൽ താക്കൂറിന്റെയും 62 റൺസെടുത്ത തനൂഷ് കോട്യാന്റെയും ചെറുത്ത് നിൽപ്പ് അവസാനിച്ചതോടെ മുംബൈയുടെ രണ്ടാം ഇന്നിം​ഗ്സ് 290 ൽ അവസാനിച്ചു. താക്കൂറും കോട്യാനും ചേർന്ന എട്ടാം വിക്കറ്റിൽ 184 റൺസ് ആണ് കൂട്ടിച്ചേർത്തത്. 205 റൺസായിരുന്നു ജമ്മു കാശ്മീരിന് രണ്ടാം ഇന്നിം​ഗ്സിൽ വിജയിക്കാൻ വേണ്ടിയിരുന്നത്.

വിജയത്തിലേക്ക് ബാറ്റുവെച്ച ജമ്മു കാശ്മീരിനായി ശുഭം ഖജൂരിയ 45, യാവർ ഹസൻ ഖാൻ 24, വിവറാന്ത് ശർമ 38, അബ്ദുൾ സമദ് 24, ക്യാപ്റ്റൻ പരാസ് ദോഗ്രെ 15 എന്നിങ്ങനെ സ്കോർ ചെയ്തു. പുറത്താകാതെ 32 റൺസെടുത്ത അബിദ് മുഷ്താഖ്, 19 റൺസെടുത്ത കനയ്യ വാധവാൻ എന്നിവർ ചേർന്ന് ജമ്മു കാശ്മീരിനെ വിജയത്തിലെത്തിച്ചു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്