രോഹിത് ശർമ്മയുടെ വിവാദ പുറത്താകൽ, സഞ്ജു കാണിച്ചത് ചതിയെന്ന ആരോപണവുമായി ഒരു വിഭാഗം ആരാധകർ; ഈ രീതി പ്രതീക്ഷിച്ചില്ല എന്നും വിമർശനം; വീഡിയോദൃശ്യങ്ങൾ അത് സൂചിപ്പിക്കുന്നു

ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 6 വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് വിജയവഴിയിലേക്ക് മടങ്ങിയെത്തി. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ ഹാട്രിക് സിക്‌സറുകൾ പറത്തി ടിം ഡേവിഡ് നടത്തിയ വെടിക്കെട്ടിന് ഒടുവിലാണ് ടീം ജയിച്ചുകയറിയത് . ഇന്ത്യൻ പ്രീമിയർ ലീഗിലെ 1000-ാം മത്സരം എന്ന നിലയിലും രോഹിതിന്റെ പിറന്നാൾ ദിനം എന്ന നിലയിലുമൊക്കെ പ്രത്യേകതയുള്ള പോരാട്ടം മുംബൈ ജയിച്ചു കയറുക ആയിരുന്നു.

പിറന്നാൾ ദിനത്തിൽ നായകൻ വെറും 3 റൺസിന് പുറത്തായെങ്കിലും സഹതാരങ്ങൾ അദ്ദേഹത്തിന് സമ്മാനം നൽകുക ആയിരുന്നു. മുംബൈയെ 150 മത്സരങ്ങളിലായി രോഹിത് നയിക്കാൻ തുടങ്ങിയിട്ട് എന്നൊരു പ്രത്യേകതയുമുണ്ടായിരുന്നു മത്സരത്തിന്.

ഇതിനിടയിൽ ഒരു വിവാദം ശക്തമായിരിക്കുകയാണ്. സന്ദീപ് ശർമ്മയുടെ പന്തിലാണ് രോഹിത് പുറത്തായത്. അപകടം ഒന്നും തോന്നിക്കാത്ത പന്തിൽ ബെയിൽസ് താഴെ വീഴുമ്പോൾ അമ്പയർ യാതൊരു സംശയവും കൂടാതെ ഔട്ട് വിധിക്കുന്നു , നായകൻ രോഹിതും തീരുമാനത്തെ അംഗീകരിച്ച് മടങ്ങുകയും ചെയ്തു . എന്നിരുന്നാലും, രോഹിതിന്റെ പുറത്താക്കലിന്റെ സ്ലോ മോഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, അവിടെ അത് പന്തല്ല, മറിച്ച് സഞ്ജു സാംസണിന്റെ ഗ്ലൗസാണ് ബെയിൽസ് താഴെ ഇട്ടതെന്ന് ഒരു വിഭാഗം ആരാധകർ തെളിവുകളുമായി വരുന്നു

സഞ്ജുവിന്റെ ഗ്ലൗസ് തട്ടിയപ്പോൾ മാത്രമാണ് ബെയിൽസ് താഴെ വീണതെന്ന് കാണിക്കുന്ന വീഡിയോ വൈറൽ ആകുമ്പോൾ തന്നെ മറ്റൊരു ആംഗിളിൽ പന്ത് നേരെ സ്റ്റമ്പിലേക്ക് കയറുന്നതായി തോന്നും. എന്തായാലും സഞ്ജു ചെയ്തത് ചതിയാണ് രോഹിതിന്റെ പുറത്താക്കലിന് കാരണമായതെന്നു അഭിപ്രായം ശക്തമാണ്.

Latest Stories

Asia Cup 2025: “അദ്ദേഹത്തെപ്പോലുള്ള ഒരു കളിക്കാരനെ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയില്ല”: അജിത് അഗാർക്കറുടെ ധീരമായ തീരുമാനത്തെ പ്രശംസിച്ച് സുനിൽ ഗവാസ്‌കർ

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

രാഹുലിനൊപ്പം നീങ്ങുന്ന സമുദ്രം, കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തമായ അലർച്ച

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ