ടീമിന്റെ തകർച്ച കണ്ട് നിരാശനായി, ഇനി എന്താവും അവസ്ഥയെന്ന് ചിന്തിച്ചു, എന്നാൽ ഞാൻ അവരെ വിശ്വസിച്ചു, വെളിപ്പെടുത്തി രോഹിത് ശർമ്മ

2024 ടി20 ലോകകപ്പ് ഫൈനലിൽ ടെൻഷൻ അടിച്ച നിമിഷത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മ. ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 1.3 ഓവറിൽ 23 റൺ‌സ് നേടി മികച്ച തുടക്കം ലഭിച്ച ടീമിന് പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായി. അഞ്ചാം ഓവർ ആവുമ്പോഴേക്കും 34/3 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. പിന്നാലെ റിഷഭ് പന്തും സൂര്യകുമാർ യാദവും വേ​ഗത്തിൽ പുറത്താവുകയായിരുന്നു.

ആ ഒരു നിമിഷത്തിൽ തന്റെ മനസിൽ തോന്നിയ കാര്യങ്ങളാണ് രോഹിത് വെളിപ്പെടുത്തിയത്. “എനിക്ക് ആ സമയം പരിഭ്രാന്തിയായിരുന്നു. ആ നിമിഷം അത്ര സുഖകരമായിരുന്നില്ല. ദക്ഷിണാഫ്രിക്കൻ ടീമിന് കളിയിൽ മുൻതൂക്കം നൽകികൊടുക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്ന് എനിക്ക് തോന്നി. എന്നാലും ഞങ്ങളുടെ ലോവർ മി‍ഡിൽ ഓർഡർ ബാറ്റർമാർ ടൂർണമെന്റിൽ അധികം ബാറ്റ് ചെയ്തിട്ടില്ലെങ്കിലും, അവസരം ലഭിക്കുമ്പോഴെല്ലാം അവർ സ്വാധീനം ചെലുത്തുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു”, രോഹിത് ശർമ്മ പറഞ്ഞു.

“ഫൈനലിലെ അക്സർ പട്ടേലിന്റെ ഇന്നിങ്സിനെ കുറിച്ച് അധികം ആരും സംസാരിക്കുന്നില്ല. പക്ഷേ ശരിക്കും അതാണ് കളിയുടെ ​ഗതി മാറ്റിമറിച്ചത്. ആ ഘട്ടത്തിൽ അക്സർ 31 പന്തിൽ നിന്ന് 47 റൺസ് നേടിയത് നിർണായകമായിരുന്നു. ഇന്നിങ്സിൽ ഉടനീളം ബാറ്റ് ചെയ്യാൻ ഞങ്ങൾക്ക് ഒരു കളിക്കാരനെ ആവശ്യമായിരുന്നു. വിരാട് അത് മികച്ച രീതിയിൽ ചെയ്തു”. രോഹിത് കൂട്ടിച്ചേർത്തു.

Latest Stories

പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് സര്‍ക്കാര്‍ നഷ്ടമായി കാണുന്നില്ല; അടൂരിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സജി ചെറിയാന്‍

പൊലീസ് കാവലില്‍ മദ്യപാനം; കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

''നിലവിൽ ഐപിഎല്ലിന്റെ ഭാഗമായ എല്ലാ അന്താരാഷ്ട്ര കളിക്കാരേക്കാൾ മികച്ചവനാണ് അവൻ"; ജനപ്രിയ പ്രസ്താവനയുമായി സ്റ്റെയ്ൻ

മകളെ ശല്യംചെയ്തത് ചോദ്യംചെയ്തു; അയല്‍വാസിയുടെ ഓട്ടോറിക്ഷ കത്തിച്ച യുവാവ് പിടിയില്‍

'നിങ്ങൾക്ക് എന്നെ ധോണിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല'; ഐ‌പി‌എൽ കളിക്കുന്നത് തുടരാത്തതിന്റെ കാരണം പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ചോര മണക്കുന്ന ധര്‍മ്മസ്ഥല; 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകളെല്ലാം മായ്ച്ചുകളഞ്ഞു പൊലീസ്; ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ കാലയളവിലെ രേഖകളാണ് പൊലീസ് നശിപ്പിച്ചിരിക്കുന്നത്

സിനിമാ കോണ്‍ക്ലേവില്‍ വിവാദ പ്രസ്താവന; ജാതീയ അധിക്ഷേപം നടത്തി അടൂര്‍ ഗോപാലകൃഷ്ണന്‍

തുടരെ തുടരെ അപമാനം; സ്വന്തം ടീമിനെ വിലക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്!

ഷാരൂഖ് ഖാനെ ഇഷ്ടമാണ്, പക്ഷെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്: ദേശീയ അവാർഡ് പുരസ്കാരത്തിൽ വി. ശിവൻകുട്ടി

WCL 2025: “ഞങ്ങൾ അവരെ തകർത്തേനെ...”: പാകിസ്ഥാനെതിരെ തുറന്ന ഭീഷണിയുമായി സുരേഷ് റെയ്‌ന