പന്തിന്റെ നാടകം എന്നെ ഞെട്ടിച്ചു, പിന്നീടാണ് സംഭവം പിടികിട്ടിയത്, ടി20 ലോകകപ്പ് ഫൈനലിലെ അനുഭവം പങ്കുവച്ച് രോഹിത് ശർമ്മ

2024 ടി20 ലോകകപ്പ് ഫൈനലിനിടെ നടന്ന ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യയുടെ മുൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. കഴിഞ്ഞ വർഷം ജൂൺ 29ന് നടന്ന ടി20 ലോകകപ്പ് ഫൈനലിന് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ഈ സമയത്താണ്, ടി20 ലോകകപ്പ് ഫൈനലിൽ റിഷഭ് പന്തിന് പരിക്കേറ്റപ്പോൾ നടന്ന കാര്യത്തെ കുറിച്ച് രോഹിത് തുറന്നുപറഞ്ഞത്.

“ഫൈനൽ അവസാന മിനിറ്റുകളിലേക്ക് കടക്കുന്ന സമയമായിരുന്നു. കളിയിൽ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യത്തിലേക്ക് വേ​ഗത്തിൽ അടുക്കുകയായിരുന്നു. ഈ സമയമാണ് പന്ത് പരിക്കേറ്റ് ​ഗ്രൗണ്ടിൽ വീണുകിടക്കുന്നത് കണ്ടത്. എന്താണ് യഥാർഥത്തിൽ പന്തിന് സംഭവിച്ചതെന്ന് ആ സമയം എനിക്ക് മനസിലായിരുന്നില്ല. ഈ ഇടവേളയിൽ എനിക്ക് ഹാർദിക് പാണ്ഡ്യയുമായി സംസാരിക്കാൻ സമയം ലഭിച്ചു. അടുത്തതായി ഇനി എന്തു ചെയ്യാൻ കഴിയുമെന്ന് ഹാർദിക്കുമായി ചർച്ച നടത്തി”.

“പന്തിന് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ വേ​ഗം കുറയ്ക്കാൻ വേണ്ടിയാണ് അവൻ അങ്ങനെ ചെയ്തത്. റിഷഭ് പന്തിൻെറ തന്ത്രപരമായ നീക്കത്തിലൂടെ വന്ന ഇടവേള പ്രോട്ടീസ് ടീമിന്റെ മുന്നോട്ടുളള താളം തെറ്റിച്ചു. ഇതിന് ശേഷമാണ് ഹാർദികിന്റെ പന്തിൽ ക്ലാസൻ പന്തിന് ക്യാച്ച് നൽകി പുറത്താവുന്നത്. അതുവരെ വമ്പനടികളിലൂടെ ക്ലാസൻ സ്കോർ ഉയർത്തി ദക്ഷിണാഫ്രിക്കയെ വിജയത്തിന് അടുത്ത് എത്തിച്ചിരുന്നു. എന്നാൽ ക്ലാസൻ പുറത്തായതോടെ പ്രോട്ടീസിന്റെ ചേസിങ് വേ​ഗം കുറയുകയായിരുന്നു”.

ടി20 ലോകകപ്പ് ഫൈനലിൽ റിഷഭ് പന്തിന്റെ പെട്ടെന്നുള്ള ചിന്തയെ പ്രശംസിച്ചുകൊണ്ടാണ് രോഹിത് സംസാരിച്ചത്. “ആ സമയം ഫിസിയോതെറാപ്പിസ്റ്റ് എത്തി കാൽമുട്ടിൽ ടേപ്പ് ചെയ്യുകയായിരുന്നു. ക്ലാസ്സെൻ മത്സരം വീണ്ടും ആരംഭിക്കാൻ കാത്തിരിക്കുകയായിരുന്നു. അത് ഒരേയൊരു കാരണമാണെന്ന് ഞാൻ പറയുന്നില്ല, പക്ഷേ അത് അതിലൊന്നായിരിക്കാം – പന്ത് സാഹബ് തന്റെ ബുദ്ധി ഉപയോഗിച്ചു, കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായി മാറി”, രോഹിത് പറഞ്ഞു

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ