ഓസ്ട്രേലിയക്കെതിരെ അങ്ങനെ ചെയ്തപ്പോൾ ലഭിച്ചത് പീക്ക് ലെവൽ സംതൃപ്തി, അവന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കി, വെളിപ്പെടുത്തി രോഹിത് ശർമ്മ

2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ തോൽപ്പിച്ചതിന് ഇന്ത്യൻ ടീം പിന്നീട് പകരം വീട്ടിയതിനെ കുറിച്ച് നായകൻ രോഹിത് ശർമ്മ. ഏകദിന ലോകകപ്പ് ഫൈനലിൽ ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ട്രാവിസ് ഹെഡ് പുറത്താവാതെ നേടിയ സെഞ്ച്വറിയുടെ പിൻബലത്തിലായിരുന്നു ഓസീസ് ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം മറികടന്നത്. അന്ന് ഫൈനൽ വരെ അപരാജിത കുതിപ്പ് നടത്തിയെങ്കിലും കലാശപോരാട്ടത്തിൽ മാത്രം ഇന്ത്യൻ ടീമിന് അടിപതറി. ലോകകിരീടം പ്രതീക്ഷിച്ച് അഹമ്മദാബാദിൽ എത്തിയ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം നിരാശരാക്കിയ നിമിഷം കൂടിയായിരുന്നു അന്ന് സംഭവിച്ചത്.

ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ തോൽപ്പിച്ചതിന്റെ പ്രതികാരം ഇന്ത്യ വീട്ടിയത് പിന്നീട് 2024ൽ നടന്ന ടി20 ലോകകപ്പിലായിരുന്നു. സൂപ്പർ എട്ടിൽ നടന്ന പോരാട്ടത്തിൽ ഓസ്ട്രേലിയയെ 24 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. അന്ന് 92 റൺസോടെ ഇന്ത്യയുടെ ടോപ് സ്കോറർ ആയത് ക്യാപ്റ്റനായിരുന്ന രോ​ഹിത് ശർമ്മയാണ്. സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് പുറമെ അഫ്​ഗാനിസ്ഥാനോടും തോറ്റതോടെ സെമി കാണാതെ ഓസ്ട്രേലിയ പുറത്താവുകയായിരുന്നു.

“2023 ഏകദിന ലോകകപ്പ് ഫൈനൽ നടന്ന നവംബർ 19 എന്ന ദിവസം തനിക്കും രാജ്യത്തിനും മറക്കാൻ കഴിയാത്തൊരു ദിനമായിരുന്നുവെന്ന് രോഹിത് ശർമ്മ പറയുന്നു. അന്ന് ഓസ്ട്രേലിയ ഇല്ലാതാക്കിയത് ഇന്ത്യൻ ടീമിന്റെയും രാജ്യത്തിന്റെ ഒട്ടാകെയും സ്വപ്നമായിരുന്നു. അതിനാൽ അവർക്ക് ഒരു തിരിച്ചടി നൽകണമെന്ന് മനസിൽ ഉറപ്പിച്ചിരുന്നു. ഇങ്ങനെയുളള കാര്യങ്ങൾ ഡ്രസിങ് റൂമിൽ വച്ച് ടീമം​ഗങ്ങൾ തമ്മിൽ ചർച്ച ചെയ്യാറുണ്ട്. ഈ മത്സരം നമ്മൾ ജയിച്ചാൽ ഓസ്ട്രേലിയ ഈ ടി20 ലോകകപ്പിൽ നിന്ന് പുറത്താകുമെന്ന് ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നു”, രോഹിത് വെളിപ്പെടുത്തി.

Latest Stories

ചര്‍ച്ച വേണ്ട, സമാന രീതിയില്‍ തീരുവ ഉയര്‍ത്തണം; യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

അവൻ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ 18000 റൺസ് നേടുകയും ചെയ്യും: മോണ്ടി പനേസർ

തെളിവടക്കം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്നുള്ള ബിജെപിയുടെ വോട്ട് അട്ടിമറി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി; പിന്നാലെ വിവരങ്ങള്‍ ഒപ്പിട്ട സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി: ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്തു

ആ സിനിമയിൽ മോഹൻലാലിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല, കഥയിലും ക്ലൈമാക്സിലും പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷീലു എബ്രഹാം

Asia Cup 2025: പന്തോ രാഹുലോ അല്ല!, ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആ താരം

IND vs ENG: : 'ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു', അല്ലെങ്കിൽ ഇന്ത്യ പരമ്പര നേടിയേനെ എന്ന് ഇം​ഗ്ലീഷ് താരം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പലതും മറച്ചുവയ്ക്കുന്നു; ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി