ഇപ്പോൾ നടക്കുന്ന ഓസ്‌ട്രേലിയ ഇന്ത്യ ഏകദിന മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ 7 വിക്കറ്റിന് തോല്പിച്ച് പരമ്പര ഓസ്‌ട്രേലിയ ലീഡ് ചെയ്യുകയാണ്. ഇന്ന് അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ച വെച്ച് ഗംഭീര തിരിച്ച് വരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ആദ്യ മത്സരത്തിൽ 14 പന്തിൽ ഒരു ഫോർ അടക്കം 8 റൺസ് നേടി രോഹിത് ബാറ്റിംഗിൽ ഫ്ലോപ്പായിരുന്നു. ഇപ്പോഴിതാ താരത്തെ ഓപണിംഗിൽ നിന്ന് നീക്കാനൊരുങ്ങുകയാണ് ഗംഭീറും അഗാർക്കറും എന്ന് റിപ്പോട്ടുകളാണ് പുറത്ത് വരുന്നത്.
പരിശീലനത്തിനിടെ ഇന്ത്യൻ യുവതാരം യശസ്വി ജയ്‌സ്വാളിനോട് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറും ബിസിസിഐ സെലക്ടർ അജിത് അഗാർക്കറും ഒരുപാട് നേരം സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. രോഹിത് ശർമക്ക് ശേഷം ഇന്ത്യൻ ഓപ്പണറായി ബിസിസിഐ പരിഗണിക്കുന്ന താരമാണ് ജയ്‌സ്വാൾ. ഏകദിനത്തിൽ ഒരു മത്സരം മാത്രം കളിച്ച ജയ്‌സ്വാൾ ടെസ്റ്റിൽ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമാണ്.