INDIAN CRICKET: രോഹിതിനെ പുറത്താക്കും, ഇനി അവനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍, മാറ്റങ്ങള്‍ക്കൊരുങ്ങി സെലക്ഷന്‍ കമ്മിറ്റി, വൈസ് ക്യാപ്റ്റനാകാന്‍ യുവതാരം

ഐപിഎലിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യന്‍ ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് തുടക്കമാവുക. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ 3-1ന് ഓസ്‌ട്രേലിയയോട് തോറ്റ് പരമ്പര കൈവിട്ട ശേഷമാണ് ഇന്ത്യയുടെ വരവ്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങാന്‍ തന്നെയാവും ഇന്ത്യയുടെ ശ്രമം. അതേസമയം ഓസ്‌ട്രേലിയക്കെതിരെ ബാറ്റിങ്ങില്‍ പരാജയപ്പെട്ട രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരെ കളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

നിലവിലുളള ടീമിനെ മാറ്റി പുതിയൊരു ടീമിനെ കളിപ്പിക്കാനാവും കോച്ച് ഗൗതം ഗംഭീര്‍ ശ്രമിക്കുക. രോഹിത് ശര്‍മയെ ഒഴിവാക്കി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ജസ്പ്രീത് ബുംറയ്ക്ക് നല്‍കിയേക്കും. ടെസ്റ്റ് ടീമില്‍ രോഹിത് കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റുകള്‍ കളിച്ച രോഹിത് കുറഞ്ഞ സ്‌കോറിലാണ് മിക്ക ഇന്നിങ്‌സുകളിലും പുറത്തായത്. ഇതാണ് ടെസ്റ്റ് ടീമിലെ ഹിറ്റ്മാന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടത്.

അതേസമയം ബുംറയെ ക്യാപ്റ്റനാക്കുകയാണെങ്കില്‍ വൈസ് ക്യാപ്റ്റനായി മറ്റൊരു യുവതാരത്തെ തിരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ 20നാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് തുടക്കമാവുക. കഴിഞ്ഞ തവണ നടന്ന പരമ്പരയില്‍ 2-2നാണ് സീരീസ് അവസാനിച്ചത്. അന്ന് വിരാട് കോഹ്ലിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇംഗ്ലണ്ട് സീരീസിന് പിന്നാലെ ബംഗ്ലാദേശിനെതിരെ മൂന്ന് വീതം ഏകദിനവും ടി20യും ഇന്ത്യന്‍ ടീം കളിക്കും.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ