വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ; രഞ്ജിയിലും രക്ഷയില്ല; വിരമിച്ചൂടെ എന്ന് ആരാധകർ

നാളുകൾ ഏറെയായി മോശമായ പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച വെക്കുന്നത്. ആഭ്യന്തര മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുകയാണ് താരം. ന്യുസിലാൻഡിനെതിരെ നടന്ന പരമ്പരയിലും, ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലും മോശമായ ബാറ്റിംഗ് പ്രകടനവും ക്യാപ്റ്റൻസിയും കാരണം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യക്ക് പുറത്താകേണ്ടി വന്നു.

ഇതോടെ ബിസിസിഐ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയി. താരങ്ങൾ എല്ലാവരും തന്നെ ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കണം എന്നാണ് ബിസിസിഐയുടെ പ്രധാന നിർദേശങ്ങളിൽ ഒന്ന്. അതിനു ഭാഗമായി വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, യശസ്‌വി ജയ്‌സ്വാൾ എന്നിവർ രഞ്ജി ട്രോഫിയുടെ ഭാഗമായി കളിക്കുകയാണ്.

എന്നാൽ രഞ്ജിയിലും രോഹിതിന് രക്ഷയില്ല. ജമ്മു കാശ്മീരിനെതിരെ നടന്ന മത്സരത്തിൽ മുംബൈക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത് 19 പന്തിൽ മൂന്ന് റൺസിന് ഔട്ടായി. ഉമർ നാസിറിന്റെ പന്തിൽ പരാസ് ഡോഗ്രയ്ക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. കൂടാതെ ഓപണിംഗിൽ ഇറങ്ങിയ യശസ്‌വി ജൈസ്വാളും പെട്ടന്ന് തന്നെ മടങ്ങി. 8 പന്തിൽ 4 റൺസാണ് താരത്തിന്റെ സംഭാവന.

ഇതോടെ രോഹിതിന് നേരെ വിമർശനവുമായി ആരാധകർ രംഗത്തെത്തി. താൻ എത്രയും പെട്ടന്ന് തന്നെ അന്താരാഷ്ട്ര ലീഗുകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കണം എന്നാണ് ആരാധകരുടെ ആവശ്യം. പക്ഷെ ഉടനെ വിരമിക്കൽ നടത്തില്ല എന്ന് ബോർഡർ ഗവാസർ ട്രോഫിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞിരുന്നു.

Latest Stories

'19-ാം വയസില്‍ കൈക്കുഞ്ഞുമായി വീട് വിട്ടിറങ്ങി, രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു.. ഒടുവില്‍ വീണ്ടും സിനിമയിലേക്ക്'

വിദേശരാജ്യങ്ങളില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പോകുന്ന സര്‍വകക്ഷി സംഘത്തില്‍ പങ്കാളിയാകാനില്ല; യൂസഫ് പത്താനെ വിലക്കി തൃണമൂല്‍ കോണ്‍ഗ്രസ്; കേന്ദ്ര സര്‍ക്കാരിനെ നിലപാട് അറിയിച്ച് മമത

ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവം; പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തു

'വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ, വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

IPL 2025: പഞ്ചാബിന്റെ സൂപ്പര്‍താരത്തിന് പരിക്ക്, അപ്പോ ഇത്തവണയും കപ്പില്ലേ, നമ്മള്‍ ഇനി എന്ത്‌ ചെയ്യും മല്ലയ്യ എന്ന് ആരാധകര്‍

ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം; പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം

'വേടൻ എന്ന പേര് തന്നെ വ്യാജം, അവൻ്റെ പിന്നിൽ ജിഹാദികൾ'; വീണ്ടും അധിക്ഷേപ പരാമർശവുമായി കേസരിയുടെ മുഖ്യപത്രാധിപർ എന്‍ ആര്‍ മധു

ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് തങ്ങള്‍; തരൂരിന്റെ എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; പിന്തുണച്ച് മുസ്ലീം ലീഗ്

നാല് ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല, 'ഹോം' പോലൊരു സിനിമ ഇവിടെ ചെയ്യാന്‍ പറ്റില്ല, മലയാളം വ്യത്യസ്തമാണ്: ചേരന്‍

ഹൈദരാബാദിൽ സ്ഫോടനശ്രമം തകർത്തു, രണ്ട് ഭീകരർ പിടിയിൽ; ഭീകരർക്ക് ഐഎസ് ബന്ധം