റണ്‍വേട്ടയില്‍ അമ്പരപ്പിച്ച് കോഹ്ലിയും രോഹിത്തും, ഒപ്പത്തിനൊപ്പം!

മുംബൈ: ടി 20 റണ്‍വേട്ടയില്‍ ഒപ്പത്തിനൊപ്പം പോരാടി വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും. ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാന ടി20 പരമ്പരയായ വിന്‍ഡീസിനെതിരായ മത്സരങ്ങള്‍ക്ക് ശേഷമാണ് റണ്‍വേട്ടയില്‍ ഒരേ സ്‌കോറുമായി ഇരുവരും പിരിയുന്നത്. ഇരുവരും ടി20യില്‍ നിന്ന് ഇതുവരെ 2633 റണ്‍സ് വീതമാണ് നേടിയിട്ടുള്ളത്.

രോഹിത് 104 മത്സരങ്ങളില്‍ നിന്നാണ് 2633 റണ്‍സ് നേടിയതെങ്കില്‍ കോഹ്ലി വെറും 75ാം മത്സരത്തിലാണ് ഈ സ്‌കോറിലെത്തിയത്. വിന്‍ഡീസിനെതിരായ പരമ്പര തുടങ്ങുമ്പോള്‍ രോഹിത് ആയിരുന്നു മുന്നില്‍. കോഹ്ലി 183 റണ്‍സും രോഹിത് 94 റണ്‍സും പരമ്പരയില്‍ നേടിയതോടെ ഇരുവരും റണ്‍വേട്ടയില്‍ തല്യരായി.

വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ വെടിക്കെട്ട് ബാറ്റിംഗാണ് ഇരുവരും പുറത്തെടുത്തത്. രോഹിത് 34 പന്തില്‍ 71 റണ്‍സെടുത്തപ്പോള്‍ കോലി 29 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്തു. കോലി ഏഴ് സിക്സും രോഹിത് അഞ്ച് സിക്സും പറത്തി.

ഇരുവരും തകര്‍ത്തടിച്ചപ്പോള്‍ 67 റണ്‍സ് ജയത്തോടെ വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര(21) ഇന്ത്യ സ്വന്തമാക്കി. വിജയലക്ഷ്യമായ 241 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് എട്ടിന് 173 റണ്‍സിലേക്ക് ഒതുങ്ങി. രോഹിത്തിനും കോലിക്കും പുറമെ കെ എല്‍ രാഹുലിന്റെ ബാറ്റിംഗും(56 പന്തില്‍ 91) ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. കെ എല്‍ രാഹുല്‍ കളിയിലെയും വിരാട് കോലി പരമ്പരയിലെയും താരമായി.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല