രോഹിതിന്റെയും കോഹ്ലിയുടെയും തീരുമാനം എന്താണെന്ന് ആ ഒരു സമയത്ത് അവർ അറിയിക്കും: ശുഭ്മൻ ഗിൽ

ഓസ്ട്രേലിയക്കെതിരായ സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്‍റെ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും വിരാട് കോഹ്‌ലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്.

ഇപ്പോഴിതാ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും ഏകദിന ക്രിക്കറ്റിലെ ഭാവിയെ കുറിച്ച് പ്രതികരിക്കുകയാണ് ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ. 2027 ലോകകപ്പിന് ഇന്ത്യൻ കുപ്പായത്തിൽ ഇരുവരും ഉണ്ടാവില്ലേയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

‘ഞങ്ങൾ ഇതുവരെ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ ഡിസംബർ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര അവസാനിക്കും. അതിന് ശേഷം അടുത്തവർ‌ഷം ജനുവരി 11നാണ് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുക. അതിനിടയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ചെറിയൊരു ഇടവേളയുണ്ടാകുമെന്ന് ഞാൻ കരുതുന്നു. രോഹിത്തും വിരാടും തങ്ങളുടെ ഭാവിയെ കുറിച്ച് അപ്പോൾ ഒരു തീരുമാനം എടുക്കുമെന്നാണ് ഞാൻ കരുതുന്നത്’ ശുഭ്മൻ ഗിൽ പറഞ്ഞു.

Latest Stories

'യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; യുഎസിന് മറുപടിയുമായി ഇറാൻ

വിവാദം ഒത്തുതീർപ്പിലേക്ക്; ​ഗണേഷ്കുമാർ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പരാതിയില്ലെന്ന് ബിന്ദു മേനോൻ

'അമ്പട കേമാ സഞ്ജു കുട്ടാ'; ഐസിസിയുടെ 2026 ടി-20 ലോകകപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ; ടീമിൽ 4 ഇന്ത്യൻ താരങ്ങൾ

പ്രതിസന്ധി ഘട്ടത്തിലും ഈ വിജയത്തിലും കൂടെ നിന്ന ചാരുവിനു നന്ദി: സഞ്ജു സാംസൺ

കോഹ്ലിയുടെയും രോഹിതിന്റെയും ഒരു മിക്സ് ആണ് സഞ്ജു, ഒരേ സമയം നിലയുറപ്പിക്കുകയും ആക്രമിക്കുകയും ചെയ്യും: അനിൽ കുംബ്ലെ

അഭിഷേകിനോട് ആക്രമിച്ച് കളിക്കുക എന്ന നിർദേശം മാത്രമാണ് ഞങ്ങൾ കൊടുത്തത്, അവൻ ആ ജോലി നന്നായി ചെയ്തു: ഗൗതം ഗംഭീർ

'മലയാളി ഫ്രം ഇന്ത്യ', സഞ്ജു സാംസണെ ആദരിക്കാൻ സംസ്ഥാന സർക്കാർ; ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മമ്മൂട്ടിയോട് ക്ഷമ ചോദിക്കുന്നു: മുഖ്യമന്ത്രി

ഈ ട്രോഫി ഞാൻ ദ്രാവിഡിനും ലക്ഷ്മണിനും സമർപ്പിക്കുന്നു: ഗൗതം ഗംഭീർ

സീറ്റില്‍ കലഹിച്ച് സിസി മുകുന്ദന്‍ സിപിഐ വിട്ടു; നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും