'ഈ രീതിയോട് യോജിക്കാനാവില്ല'; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ജഴ്സി നമ്പര്‍ വിരമിക്കലിനെ എതിര്‍ത്ത് മുന്‍ താരം

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ് ലിയുടെയും രോഹിത് ശര്‍മ്മയുടെയും ജേഴ്സി നമ്പര്‍ വിരമിക്കലിനെ എതിര്‍ത്ത് മുന്‍ താരം റോബിന്‍ ഉത്തപ്പ. ബിസിസിഐ ഇത്തരത്തില്‍ ജഴ്സികള്‍ വിരമിക്കാന്‍ തുടങ്ങിയാല്‍ യുവതാരങ്ങള്‍ക്ക് ഒരു സംഖ്യയും അവശേഷിക്കില്ലെന്ന് താരം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ക്രിക്കറ്റിന് വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 18, 45 ജേഴ്സികള്‍ വിരമിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

നിങ്ങള്‍ ജഴ്സികള്‍ വിരമിക്കാന്‍ തുടങ്ങിയാല്‍, യുവതാരങ്ങള്‍ക്ക് ഒരു സംഖ്യയും അവശേഷിക്കില്ല. അവര്‍ ഇതിനകം 10 ഉം 7 ഉം വിരമിച്ചു. ഒരു യുവ കളിക്കാരന് 10 അല്ലെങ്കില്‍ 7 വേണമെങ്കില്‍, അയാള്‍ക്ക് അത് നേടാനാവില്ല. അത് ശരിയായ സമീപനമല്ല. ബിസിസിഐക്ക് ഐക്കണിക് നമ്പറുകള്‍ തടഞ്ഞുവയ്ക്കാന്‍ കഴിയും, പ്രശസ്തമായ നമ്പറുകളിലൊന്ന് ധരിക്കാന്‍ യോഗ്യനായ ഒരു കളിക്കാരന്‍ വരുമ്പോള്‍ ആ ജേഴ്‌സി നമ്പര്‍ നല്‍കണം- റോബിന്‍ ഉത്തപ്പ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും എംഎസ് ധോണിയെയും ആദരിക്കുന്നതിനായി അവര്‍ വിരമിച്ചതിന് പിന്നാലെ അവരുടെ 10, 7 എന്നീ ജഴ്സി നമ്പറുകളും വിരമിപ്പിച്ചിരുന്നു.

ഐസിസി ടി20 ലോകകപ്പ് 2024 ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയിരുന്നു. മെഗാ മത്സരത്തില്‍ വിരാട് 76 റണ്‍സ് നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായി രോഹിത് ഫിനിഷ് ചെയ്തു. പിന്നാലെ ഇരുവരും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Latest Stories

'കെ. സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം', കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല : അടൂർ പ്രകാശ്

ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് പിണറായി വിജയൻ

കണ്ണൂരിൽ കെ. സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി; ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്

ആറന്മുളയിൽ കുമ്മനം രാജശേഖരൻ; കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

കടുത്ത അതൃപ്തിയില്‍, കെ. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും? 12 മണിക്ക് വാർത്താസമ്മേളനം

കോൺഗ്രസിന്റെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയം: എം.വി. ഗോവിന്ദൻ

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ