കേരളത്തിനായി കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം, ക്രിക്കറ്റ് ലോകം ആവേശത്തില്‍

രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കാന്‍ ഈ സീസണില്‍ മുന്‍ ഇന്ത്യന്‍ താരം റോബില്‍ ഉത്തപ്പ വരുന്നു. ഉത്തപ്പയുമായി ഇക്കാര്യത്തില്‍ ധാരണയായെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍ അറിയിച്ചു. മാതൃഭൂമി ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കര്‍ണാടക സ്വദേശിയും പാതി മലയാളിയുമായ ഉത്തപ്പ നിലവില്‍ സൗരാഷ്ട്രയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. മലയാളിയായ റോസ്‌ലിനാണ് ഉത്തപ്പയുടെ അമ്മ ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളത്തിലിറങ്ങിയ ഉത്തപ്പ 12 മത്സരങ്ങളില്‍ നിന്ന് 31.33 ശരാശരിയില്‍ 282 റണ്‍സെടുത്തിരുന്നു. ഇന്ത്യയ്ക്കായി 46 ഏകദിനങ്ങള്‍ കളിച്ച താരം ആറ് അര്‍ധ സെഞ്ചുറിയടക്കം 934 റണ്‍സ് നേടിയിട്ടുണ്ട്.

സമ്മര്‍ദ്ദഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിചയസമ്പന്നനായ ഒരു താരത്തിനായുള്ള അന്വേഷണത്തിലായിരുന്നു തങ്ങളെന്നും ഉത്തപ്പ ടീമിലെത്തുന്നത് ടീമിന്റെ ബാറ്റിങ്ങ് കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നും ശ്രീജിത്ത് വി നായര്‍ പറഞ്ഞു. ഉത്തപ്പ ടീമിലെത്തുന്നതോടെ കഴിഞ്ഞ സീസണുകളില്‍ കേരളത്തിനായി കളിച്ച തമിഴ്നാട് സ്വദേശിയായ അതിഥിതാരം അരുണ്‍ കാര്‍ത്തിക്കിനെ ഒഴിവാക്കിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടു സീസണുകളില്‍ സൗരാഷ്ട്രയ്ക്കായി കളത്തിലിറങ്ങിയ ശേഷമാണ് ഉത്തപ്പ കേരളത്തിലേക്ക് കളം മാറാനൊരുങ്ങുന്നത്.
ഡേവ് വാട്ട്മോര്‍ തന്നെയാകും പുതിയ സീസണില്‍ കേരള ടീം പരിശീലകന്‍. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി സെമി ഫൈനലിലെത്തി കേരളം ചരിത്രം കുറിച്ചിരുന്നു.

Latest Stories

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍